Subpage Banner
Subpage Banner
21
September 2018 - 9:27 am IST

Football

കൊച്ചിയിൽ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ എ​ത്തി

Published:13 April 2018

# മീ​നാ​ക്ഷി നീ​ല​ക​ണ്ഠ​ൻ

ഫു​ട്ബോ​ളി​നെ പ്ര​ണ​യി​ക്കു​ന്ന കൊ​ച്ചി​യി​ലെ ഫ്രീ​ക്ക​ൻ യൂ​ത്തി​നെ ല​ക്ഷ്യം വ​ച്ചാ​ണു ലോ​ക​ക​പ്പി​ന്‍റെ പ​ന്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ജൂ​ണ്‍ മാ​സ​ത്തി​ല്‍ റ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ലെ പ​ന്ത് ഇ​ന്ന​ലെ മു​ത​ലാ​ണു കൊ​ച്ചി​വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​യ​ത്. എ​റ​ണാ​കു​ളം മാ​ര്‍ക്ക​റ്റ് റോ​ഡി​ലെ പ്ലേ​വെ​ല്‍ സ്പോ​ര്‍ട്സ് സ്റ്റോ​റി​ല്‍ അ​ഡി​ഡാ​സ് ടെ​ലി​സ്റ്റാ​ര്‍ 18 ല​ഭ്യ​മാ​കും. 

ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണു കേ​ര​ള​ത്തി​ലെ കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ ആ​രാ​ധ​ക​ർ. ലോ​ക​ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ന്‍റെ  ചൂ​ടും ചൂ​രും ഏ​റ്റു​വാ​ങ്ങാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കൊ​രു സ​ന്തോ​ഷ​വാ​ർ​ത്ത. ഇ​നി കൊ​ച്ചി​യി​ലെ താ​രം അ​ഡി​ഡാ​സ് ടെ​ലി​സ്റ്റാ​ര്‍ 18 നാ​ണ്. റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ന്താ​ണ് അ​ഡി​ഡാ​സ് ടെ​ലി​സ്റ്റാ​ര്‍ 18.  

ഫു​ട്ബോ​ളി​നെ പ്ര​ണ​യി​ക്കു​ന്ന കൊ​ച്ചി​യി​ലെ ഫ്രീ​ക്ക​ൻ യൂ​ത്തി​നെ ല​ക്ഷ്യം വ​ച്ചാ​ണു ലോ​ക​ക​പ്പി​ന്‍റെ പ​ന്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ജൂ​ണ്‍ മാ​സ​ത്തി​ല്‍ റ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ലെ പ​ന്ത് ഇ​ന്ന​ലെ മു​ത​ലാ​ണു കൊ​ച്ചി​വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​യ​ത്. എ​റ​ണാ​കു​ളം മാ​ര്‍ക്ക​റ്റ് റോ​ഡി​ലെ പ്ലേ​വെ​ല്‍ സ്പോ​ര്‍ട്സ് സ്റ്റോ​റി​ല്‍ അ​ഡി​ഡാ​സ് ടെ​ലി​സ്റ്റാ​ര്‍ 18 ല​ഭ്യ​മാ​കും. 

ക​ഴി​ഞ്ഞ ര​ണ്ട് ലോ​ക​ക​പ്പു​ക​ളി​ല്‍ ഉ​പ​യോ​ഗി​ച്ച ജബുലാ​നി, ബ്ര​സൂ​ക്ക തു​ട​ങ്ങി​യ പ​ന്തു​ക​ളും ഫു​ട്ബോ​ള്‍ പ്രേ​മി​ക​ൾ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം ഫു​ട്ബോ​ള്‍ പ്രേ​മി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ഡി​ഡാ​സി​ന്‍റെ ടെ​ലി​സ്റ്റാ​ര്‍ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
1970ലെ ​ലോ​ക​ക​പ്പി​ല്‍ അ​ഡി​ഡാ​സ് അ​വ​ത​രി​പ്പി​ച്ച ടെ​ലി​സ്റ്റാ​ര്‍ ബോ​ളി​ന്‍റെ പു​ന​ര്‍സൃ​ഷ്ടി​യാ​ണ് 48 വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷം, ഈ ​വ​ര്‍ഷ​വും ലോ​ക​ക​പ്പി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 2017 ന​വം​ബ​ര്‍ 9 നു ​മോ​സ്‌​കോ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ല​യ​ണ​ല്‍ മെ​സ്സി​യാ​ണു ടെ​ലി​സ്റ്റാ​ര്‍ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. സെ​ന​ദി​ന്‍ സി​ദാ​ന്‍, ദെ​ല്‍ പി​യേ​റോ, ക​ക്ക തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. 

ആ​യി​ര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി എ​ഴു​പ​തി​ൽ ഉ​പ​യോ​ഗി​ച്ച പ​ന്തി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണു പു​തി​യ​ത് അ​വ​ത​രി​ച്ചി​രി​ക്കു​ന്ന​ത്. 1970ല്‍ ​ഉ​പ​യോ​ഗി​ച്ച ടെ​ലി​സ്റ്റാ​ര്‍ ഫു​ട്ബോ​ള്‍ ബ്ലാ​ക്ക് & വൈ​റ്റ് നി​റ​ങ്ങ​ളി​ലു​ള്ള​താ​യി​രു​ന്നു. അ​ന്നു 32 പാ​ന​ല്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ നി​ല​വി​ല്‍ 6 പാ​ന​ലു​ക​ള്‍ മാ​ത്ര​മു​ള്ള തു​ന്ന​ലി​ല്ലാ​ത്ത ബ്ലാ​ക്ക് & വൈ​റ്റ് പ​ന്താ​ണ് അ​ഡി​ഡാ​സ് നി​ര്‍മ്മി​ക്കു​ന്ന​ത്. ചി​പ്പ് ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ളി​ന് സ്മാ​ര്‍ട്ട് ഫോ​ണു​മാ​യി ബ​ന്ധി​പ്പി​ക്കാ​വു​ന്ന സൗ​ക​ര്യ​മു​ണ്ട്. പാ​ക്കി​സ്ഥാ​നി​ലെ സി​യാ​ല്‍ കോ​ര്‍ട്ടി​ലാ​ണു ടെ​ലി​സ്റ്റാ​ര്‍ പ​ന്തു​ക​ളു​ടെ നി​ര്‍മ്മാ​ണം. 9,999 രൂ​പ​യാ​ണു ടെ​ലി​സ്റ്റാ​റി​ന്‍റെ വി​ല.


വാർത്തകൾ

Sign up for Newsletter



top