24
February 2019 - 5:48 am IST
Flash News
Archives

World

france.jpg

ഫ്രഞ്ച് പ്രതിഷേധം; അധിക നികുതി ബജറ്റിൽ നിന്ന് ഒഴിവാക്കി സർക്കാർ

Published:06 December 2018

വാഹനങ്ങൾക്ക് കാർബൺ നികുതി ഏർപ്പെടുത്താനുള്ള തീരുമാനവും പിൻവലിച്ചു. പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പെയാണ് തീരുമാനം അറിയിച്ചത്. പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പാരീസ്: പ്രതിഷേധങ്ങൾക്കു മുന്നിൽ ഫ്രഞ്ച് സർക്കാർ അയഞ്ഞു. ഇന്ധനത്തിന് മേൽ ഏർപ്പെടുത്തിയ അധിക നികുതി അടുത്ത വർഷത്തെ ബജറ്റിൽ നിന്ന് ഒഴിവാക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനമെടുത്തത്.

വാഹനങ്ങൾക്ക് കാർബൺ നികുതി ഏർപ്പെടുത്താനുള്ള തീരുമാനവും പിൻവലിച്ചു. പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പെയാണ് തീരുമാനം അറിയിച്ചത്. പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അരനൂറ്റാണ്ടിനുള്ളിൽ പാരീസ് കണ്ട ഏറ്റവും അക്രമാസക്തമായ സമരമാണ് ശനിയാഴ്ച അരങ്ങേറിയത്. പാരീസിൽ സമരക്കാർ കെട്ടിടങ്ങളുടെ ജനാലകൾ തകർക്കുകയും കാറുകൾ കത്തിക്കുകയും ചെയ്തിരുന്നു.

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top