21
July 2019 - 1:48 am IST

Download Our Mobile App

Flash News
Archives

Crime

child-abuse.jpg

24 വയസിനുള്ളിൽ പീഡിപ്പിച്ചത് 27 വിദ്യാർഥിനികളെ; യുവാവ് അറസ്റ്റിൽ

Published:06 December 2018

കോട്ടയം കല്ലറ മറ്റം ഭാഗത്ത് ജിത്തു ഭവനിൽ സജിയുടെ മകൻ ജിൻസു(24) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു വർഷത്തിനിടെ 27 പെൺകുട്ടികളെയാണ് ഇയാൾ ഇരയാക്കിയത്.

കോട്ടയം: വിദ്യാർഥിനികളെ പ്രണയിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. കോട്ടയം കല്ലറ മറ്റം ഭാഗത്ത് ജിത്തു ഭവനിൽ സജിയുടെ മകൻ ജിൻസു(24) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു വർഷത്തിനിടെ 27 പെൺകുട്ടികളെയാണ് ഇയാൾ ഇരയാക്കിയത്.

ജില്ലയിലെ ഒരു സ്കൂളിലെ പ്രധാനാധ്യാപികയുടെ ഫോൺ കോളിനെ തുടർന്നുണ്ടായ അന്വേഷണ ത്തിലാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ കെണിയിൽപ്പെട്ട മറ്റു പെൺകുട്ടികളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വൈക്കം ഡിവൈഎസ്പി മുഖേന കടുത്തുരുത്തി പൊലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.


വാർത്തകൾ

Sign up for Newsletter



top