ISL-2018-219
16
December 2018 - 4:53 am IST
Flash News
Archives

Mollywood

ponnamma-babu.jpg

സേതു ലക്ഷ്മിയുടെ മകന് വൃക്ക നൽകാമെന്ന് പൊന്നമ്മ ബാബു

Published:06 December 2018

രണ്ട് വൃക്കയുണ്ട്. എനിക്ക് ജീവിക്കാൻ ഒരു വൃക്കയുടെ ആവശ്യമല്ലേയുള്ളു. ഒന്ന് കിഷോറിന്  നൽകാൻ തയാറാണ്. എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയില്ല. എന്‍റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവാണ് എന്ന്. പാതി ജീവൻ ആണ് എന്‍റെ മകന് നൽകാമെന്ന് പൊന്നമ്മ പറഞ്ഞത്. സേതു ലക്ഷ്മി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രണ്ട് വൃക്കകളും തകരാറിലായ മകന്‍റെ ചികിത്സ സഹായത്തിനുള്ള അപേക്ഷയുമായി നടി സേതു ലക്ഷ്മി ഫെയ്സ്ബുക്ക് ലൈവിൽ വന്നത്. അതിനു ശേഷം നിരവധിയാളുകളാണ് സഹായവുമായി സേതുലക്ഷ്മിയെ സമീപിച്ചത്. ഇപ്പോൾ നടി പൊന്നമ്മ ബാബു സേതുല‍ക്ഷ്മിയുടെ മകൻ കിഷോറിന് വൃക്ക നൽകാൻ തയാറാണെന്ന് അറിയിച്ചിരിക്കുകയാണ്.

പൊന്നമ്മ എനിക്ക് മകളപ്പോലെയാണ്. വല്യ സ്നേഹമാണ് എന്നോട്. കഴിഞ്ഞ ദിവസം വിളിച്ചു പറഞ്ഞു. ചേച്ചി, എന്‍റെ മക്കളെയൊക്കെ വിവാഹം കഴിപ്പിച്ചു. മകന്‍റെ കല്യാണവും പറഞ്ഞു. എനിക്കിനി വല്യ പ്രാരാബ്ധങ്ങളൊന്നുമില്ല.

രണ്ട് വൃക്കയുണ്ട്. എനിക്ക് ജീവിക്കാൻ ഒരു വൃക്കയുടെ ആവശ്യമല്ലേയുള്ളു. ഒന്ന് കിഷോറിന്  നൽകാൻ തയാറാണ്. എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയില്ല. എന്‍റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവാണ് എന്ന്. പാതി ജീവൻ ആണ് എന്‍റെ മകന് നൽകാമെന്ന് പൊന്നമ്മ പറഞ്ഞത്. സേതു ലക്ഷ്മി പറഞ്ഞു.

വൃക്ക ലഭിച്ചാൽ ഉടൻ മാറ്റിവയ്ക്കണമെന്നും അതിനായി പണം കണ്ടെത്തുന്ന ഓട്ടത്തിലാണ് താനെന്നും സേതുലക്ഷമി പറയുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ അഭിനയത്തിന് 2015 ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്കാരവും സേതു ലക്ഷ്മിക്ക് ലഭിച്ചു. 

 


വാർത്തകൾ

Sign up for Newsletter



top