24
February 2019 - 4:37 am IST
Flash News
Archives

World

death-coffin.jpg

ശവപ്പെട്ടിയിലെ പരീക്ഷണങ്ങൾ

Published:06 December 2018

അതിനാൽ തന്നെ സംസ്കാര ചടങ്ങുകളൊക്കെ ദിവസങ്ങളോളം നീണ്ടു നിൽക്കും. മരിച്ചയാളുടെ ജീവിത ശൈലിയും, സ്വപ്നങ്ങളും, ആഗ്രഹങ്ങളും സമൂഹത്തിലെ അയാളുടെ സ്ഥാനവുമൊക്കെ ശവപ്പെട്ടിയിൽ പ്രതിഫലിക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളുകൾക്കായി ചുവന്ന മുളകിന്‍റെ ആകൃതിയിലുള്ള ശവപ്പെട്ടിയാണ് നിർമിക്കാറ്.

നമ്മൾ കാണാൻ തുടങ്ങിയ അന്നു മുതൽ ശവപ്പെട്ടിക്ക് കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലല്ലേ. എന്നാൽ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ ശവപ്പെട്ടി കണ്ടാൽ എല്ലാവരുമൊന്ന് അമ്പരക്കും. ഇത് ശവപ്പെട്ടി തന്നെയാണോയെന്ന്. ഘാനയിൽ മരിച്ചവർക്ക് പ്രിയപ്പെട്ടവർ അവരിഷ്‌ടപ്പെടുന്ന രീതിയിലുള്ള യാത്രയയപ്പ് നൽകണമെന്നുള്ളത് നിർബന്ധമാണ്.

അതിനാൽ തന്നെ സംസ്കാര ചടങ്ങുകളൊക്കെ ദിവസങ്ങളോളം നീണ്ടു നിൽക്കും. മരിച്ചയാളുടെ ജീവിത ശൈലിയും, സ്വപ്നങ്ങളും, ആഗ്രഹങ്ങളും സമൂഹത്തിലെ അയാളുടെ സ്ഥാനവുമൊക്കെ ശവപ്പെട്ടിയിൽ പ്രതിഫലിക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളുകൾക്കായി ചുവന്ന മുളകിന്‍റെ ആകൃതിയിലുള്ള ശവപ്പെട്ടിയാണ് നിർമിക്കാറ്.

ധനികരായ ആളുകൾ ആഡംബരക്കാറുകളുടെയും വിമാനങ്ങളുടെയുമൊക്കെ ആകൃതിയിൽ ശവപ്പെട്ടികൾ പണിയിക്കാറുണ്ട്. ഓരോരുത്തരുടെ ആവശ്യപ്രകാരം വിവിധ ആകൃതിയിലും നിറത്തിലുമൊക്കെയുള്ള ശവപ്പെട്ടികൾ നിർമിക്കുന്ന കടകൾ ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കൊക്കോ ഉത്പാദക രാജ്യമാണ് ഘാന.

ഇവിടെ കൂടുതലും കൊക്കോ കൃഷി ചെയ്യുന്നവരാണ്. കൊക്കോയുടെ ആകൃതിയിലുള്ള ശവപ്പെട്ടികൾക്കാണിവിടെ ആവശ്യക്കാരേറെ. 70,000 രൂപയ്ക്ക് മുകളിലാണ് ശവപ്പെട്ടിയുടെ വില. സ്വന്തമായി നിർമിച്ച ആയുധങ്ങൾ കൊണ്ടാണ് ഇവിടുത്തെ ആശാരിമാർ ശവപ്പെട്ടികൾ പണിയുന്നത്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top