ISL-2018-219
16
December 2018 - 5:36 am IST
Flash News
Archives

Bollywood

ranveer-sara.jpg

ചടുലമായ നൃത്തച്ചുവടുകളുമായി രൺവീർ-സാറ: സിംബയിലെ തകർപ്പൻ റീമിക്സ് പുറത്ത്

Published:06 December 2018

പാട്ടിൽ ഗോൽമാൽ എന്ന ചിത്രത്തിലെ താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിളെ റീമിക്സ് ഗാനം പാടിയിരിക്കുന്നത് മിക്ക സിങും നേഹാ കക്കറും ചേർന്നാണ്. ഗാനം ഒരുക്കിയിരിക്കുന്നത് തനിഷ്ക് ബാഗ്ചിയാണ്. 

രൺവീറിന്‍റേയും സാറയുടേയും തകർപ്പൻ നൃത്തച്ചുവടുകളുമായി സിംബയിലെ റീമിക്സ് ഗാനം പുറത്ത്. പ്രമുഖ സംവിധായകനായ കരൺ ജോഹർ തുടക്കമിടുന്ന നൃത്തച്ചുവടുകൾക്ക് താളം കൂട്ടുന്നത് സാറയും രൺവീറും ചേർന്നാണ്. 1996ൽ പുറത്തിറങ്ങിയ തേരേ മേരേ സപ്നേ എന്ന ഗാനമാണ് ചിത്രത്തിൽ റീമിക്സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. 

പാട്ടിൽ ഗോൽമാൽ എന്ന ചിത്രത്തിലെ താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിളെ റീമിക്സ് ഗാനം പാടിയിരിക്കുന്നത് മിക്ക സിങും നേഹാ കക്കറും ചേർന്നാണ്. ഗാനം ഒരുക്കിയിരിക്കുന്നത് തനിഷ്ക് ബാഗ്ചിയാണ്. 

ജൂനിയർ എൻടിആർ‌ നായകനായി 2015ൽ പുറത്തിറങ്ങിയ ടെമ്പറെന്ന തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കാണ് സിംബ. അഴിമതിക്കാരനായ  പൊലീസ് ഉദ്യോഗസ്ഥനായ സഗ്രാം ബലേറാവുവായാണ് രൺവീർ ചിത്രത്തിലെത്തുന്നത്.

 

താൻ സഹോദരിയെപ്പോലെ കരുതിയിരുന്ന പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി മരിക്കുന്നതോടെ സ്ത്രീകളുടെ സംരക്ഷണത്തിനായി പോരാടുന്ന പൊലീസുകാരനായി മാറുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. രോഹിത് ഷെട്ടി ഒരുക്കുന്ന ചിത്രത്തിൽ അജയ് ദേവഗൺ, സോനു സൂദ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


വാർത്തകൾ

Sign up for Newsletter



top