24
February 2019 - 4:33 am IST
Flash News
Archives

Bollywood

deepika-padukone-priyanka-chopra

ഏഷ്യയിലെ ഏറ്റവും സെക്സിയായ നടി: പ്രിയങ്കയെ പിന്തള്ളി ദീപിക ഒന്നാംസ്ഥാനത്ത്

Published:06 December 2018

പദ്മാവതിന്‍റെ വിജയവും വിവാഹമുമെല്ലാം താരത്തിന്‍റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഡിപ്രെഷനെക്കുറിച്ചുള്ള താരത്തിന്‍റെ നിലപാടുകൾ നിരവധിപ്പേർ‌ക്ക് പ്രചോദനമായെന്നും മാഗസിൻ പറയുന്നു.

ഈ വർഷം ദീപികാ പദുക്കോണിനു ഉയർച്ചകളുടെ കാലമാണ്. രൺവീർ സിങുമായുള്ള വിവാഹത്തിനു പിന്നാലെ ഇന്ത്യയിലെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു ദീപിക. ഇപ്പോഴിതാ ഏ‍ഷ്യയിലെ ഏറ്റവും സെക്സിയസ്റ്റ് വനിതയായും ദീപിക തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈസ്റ്റേൺ ഐ വീക്ക്‌ലിയാണ് ഈ ലിസ്റ്റ് പുറത്തു വിട്ടത്. താരത്തിന്‍റെ സ്വപ്നവർഷമായിരുന്നു ഇതെന്നാണ് വീക്ക്‌ലി പറയുന്നത്.  പദ്മാവതിന്‍റെ വിജയവും വിവാഹമുമെല്ലാം താരത്തിന്‍റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഡിപ്രെഷനെക്കുറിച്ചുള്ള താരത്തിന്‍റെ നിലപാടുകൾ നിരവധിപ്പേർ‌ക്ക് പ്രചോദനമായെന്നും മാഗസിൻ പറയുന്നു.  

കഴിഞ്ഞ വർഷം ഒന്നാംസ്ഥാനത്തായിരുന്ന പ്രിയങ്കയെ പിന്തള്ളിയാണ് ദീപിക ഇത്തവണ ആദ്യമെത്തിയത്. ടെലിവിഷൻ താരമായ നിയ ശർമയാണ് മൂന്നാം സ്ഥാനത്ത്. മാഹിറാ ഖാൻ, ആലിയാ ഭട്ട്, സോനം കപൂർ, ഹിനാ ഖാൻ, കത്രീന കെഫ് തുടങ്ങിയ താരങ്ങളും പട്ടിക‍യിൽ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. അനുഷ്കാ ശർമ 22 ഉം ഐശ്വര്യ റായ് 30-ാം സ്ഥാനത്തുമാണ്. സോഷ്യൽ മീഡിയ വോട്ടിങിലൂടെയാണ് പട്ടിക തയ്യാറാക്കിയത്.  


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top