24
February 2019 - 5:25 am IST
Flash News
Archives

Mollywood

pretham-2-character-poster

പ്രേതം 2ലെ ദുർഗാ കൃഷ്ണ എത്തി

Published:06 December 2018

വരിക്കാശേരി മനയിൽ എത്തുന്ന ഒരു സംഘത്തിന് നേരെയുണ്ടാകുന്ന അക്രമണം തുടർന്ന് മെന്‍റലിസ്റ്റ് ഡോൺ ബോസ്കോ ഇവിടെയെത്തുന്നതും തുടർ‌ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ജയേട്ടനെ അനുകരിച്ച് മൊട്ടയടിച്ച് കട്ട താടി വച്ച  മലയാളി ചുള്ളന്മാർക്ക് ക്രിസ്തുമസിന് നല്ലൊരു ആഘോഷമാകും പ്രേതം2.

തൊട്ടതെല്ലാം പൊന്നാക്കുന്ന രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ട്. അങ്ങനെയൊരു മാജിക് പ്രതീക്ഷിച്ചാണ് സിനിമ പ്രേമികൾ പ്രേതം2 ചിത്രത്തിനെ കാത്തിരിക്കുന്നത്. ആദ്യ ചിത്രമായ പ്രേതത്തിന് കേരളത്തിന് അകത്തും പുറത്തും നല്ല വരവേൽപ്പാണ് ലഭിച്ചത്. ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്‌ടിച്ച സിനിമ കൂടിയാണ് പ്രേതം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തകർത്തുകൊണ്ടിരിക്കുന്നത് പ്രേതം 2ൻ്റെ ക്യാരക്ടർ പോസ്റ്ററിനെ ചുറ്റിപറ്റിയുള്ള ചർച്ചകളാണ്. 

അനു തങ്കം പൗലോസിന്‍റെ ദുർഗ്ഗ കൃഷ്ണ എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്ററാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. രഞ്ജിത്ത് ശങ്കറിന്‍റേയും ജയസൂര്യയുടേയും ട്വിറ്ററിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. ഭയാനകമായി തുറിച്ചു നോക്കുന്ന കണ്ണുകളുമായാണ് ദുർഗ്ഗാ കൃഷ്ണ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. 

വരിക്കാശേരി മനയിൽ എത്തുന്ന ഒരു സംഘത്തിന് നേരെയുണ്ടാകുന്ന ആക്രമണം തുടർന്ന് മെന്‍റലിസ്റ്റ് ഡോൺ ബോസ്കോ ഇവിടെയെത്തുന്നതും തുടർ‌ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ജയേട്ടനെ അനുകരിച്ച് മൊട്ടയടിച്ച് കട്ട താടി വച്ച  മലയാളി ചുള്ളന്മാർക്ക് ക്രിസ്തുമസിന് നല്ലൊരു ആഘോഷമാകും പ്രേതം2.

 ക്യൂൻ‌ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറിയ സാനിയയാണ് ജയസൂര്യക്കൊപ്പം പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡ്രീംസ് ആന്‍റ് ബിയോണ്ട്‌സിന്‍റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും തന്നെയാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ. ചിത്രം വിതരണത്തിനെത്തിക്കുന്നത് ജയസൂര്യയുടെ പുണ്യാളൻ സിനിമാസാണ്. ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്ന് രഞ്ജിത്ത് ശങ്കർ അറിയിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top