ISL-2018-219
16
December 2018 - 5:15 am IST
Flash News
Archives

Bollywood

priyanka-nick

പ്രിയങ്ക ചോപ്ര വഞ്ചകിയും അഴിമതിക്കാരിയും; നിക് എത്രയും പെട്ടെന്നു ര‍ക്ഷപെട്ടു കൊള്ളുക; ലേഖന വിവാദം

Published:06 December 2018

ആഗോള അഴിമതിക്കാരിയായ പ്രിയങ്ക, നിക്കിനെ ചതിയിൽപ്പെടുത്തി വിവാഹം കഴിക്കുകയായിരുന്നെന്ന് ലേഖനത്തിൽ ആരോപിക്കുന്നു. നിക് ജോനാസ് നിങ്ങൾ ഈ ബന്ധത്തിൽ സന്തുഷ്ടനാണോ എന്നറിയില്ല, നിങ്ങളിത് കാണുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് രക്ഷപെട്ടു കൊള്ളുക. ലേഖനത്തിൽ പറയുന്നു.

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും നടനും ഗായകനുമായ നിക് ജോനാസും തമ്മിലുള്ള വിവാഹത്തെ വിവാദങ്ങൾ വിട്ടൊഴിയുന്ന ലക്ഷണമില്ല. വിവാഹാഘോഷങ്ങളിലെ കരിമരുന്നു പ്രയോഗത്തിനും മൃഗങ്ങളെ ഉപയോഗിച്ചതിനുമെല്ലാം വിമർശനങ്ങൾ ഏറ്റുവാങ്ങിയ പ്രിയങ്കയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ദി കട്ട് എന്ന മാഗസിനിലെ ലേഖനം പുറത്തു വന്നു. പ്രിയങ്കയുടേയും നിക്കിന്‍റേയും യഥാർഥ സ്നേഹമോ? എന്ന ലേഖനത്തിൽ ഗ്ലോബൽ സ്കാം ആർട്ടിസ്റ്റ് എന്നാണ് പ്രിയങ്കയെ വിശേഷിപ്പിച്ചിരിക്കുന്നത്. 

ആഗോള അഴിമതിക്കാരിയായ പ്രിയങ്ക, നിക്കിനെ ചതിയിൽപ്പെടുത്തി വിവാഹം കഴിക്കുകയായിരുന്നെന്ന് ലേഖനത്തിൽ ആരോപിക്കുന്നു. നിക് ജോനാസ് നിങ്ങൾ ഈ ബന്ധത്തിൽ സന്തുഷ്ടനാണോ എന്നറിയില്ല, നിങ്ങളിത് കാണുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് രക്ഷപെട്ടു കൊള്ളുക. ലേഖനത്തിൽ പറയുന്നു. പ്രിയങ്കയെ ഒന്നു പ്രണയിക്കുക മാത്രമായിരുന്നു നിക്കിന്‍റെ ഉദ്ദേശം എന്നാൽ ചതിയിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു പ്രിയങ്ക. ആഗോള തലത്തിൽ അഴിമതിക്കാരിയായ യുവതിയേയാണ് നിക്കിനു വിവാഹം കഴിക്കേണ്ടി വന്നത്. 

 

 

 

മരിയാ സ്മിത്ത് എഴുതിയ ലേഖനത്തിനെതിരേ പ്രതിഷേധം ഉയർന്നതോടെ ദി കട്ട് ലേഖനം പിൻവലിച്ചു. നിക്കിന്‍റെ സഹോദരനായ ജോ ജോനാസ്, അദ്ദേഹത്തിന്‍റെ കാമുകി സോഫി ടർണർ, ബോളിവുഡ് താരങ്ങളായ അർജുൻ കപൂർ, സോനം കപൂർ തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ താനിപ്പോൾ വളരെ സന്തോഷകരമായ അവസ്ഥയിലാണെന്നും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. 


വാർത്തകൾ

Sign up for Newsletter



top