24
February 2019 - 4:35 am IST
Flash News
Archives

Kerala

adv.shyjo-hassan

നാട് കടത്തേണ്ടത് മാണിയേയും മകനെയും: യുവജനപക്ഷം

Published:06 December 2018

കേരളത്തിലേക്ക് ഏറ്റവും കൂടുതൽ അസംസ്കൃത റബ്ബർ ഇറക്കുമതി ചെയ്യുന്ന റിലയൻസിന്‍റെ ഏജന്‍റ് കൂടിയായ റോയൽ ഡിസ്ട്രിബ്യൂട്ടേഴ്സ് & പ്രൈവറ്റ് ലിമിറ്റഡിന്‍റെ കേരളത്തിലെ ഏജന്‍റും പാർട്ട്നറുമാണെന്ന് രാജ്യസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജോസ് കെ.മാണി സത്യവാങ്മൂലത്തിൽ സമ്മതിച്ചിട്ടുള്ളതാണ്.

പാല: റബർ കർഷകർക്കെതിരെ നിയമസഭയിൽ സംസാരിച്ച പി.സി. ജോർജിനെ നാടുകടത്തണമെന്നുള്ള യൂത്ത് ഫ്രണ്ടിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുവജനപക്ഷം. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇവിടുത്തെ റബ്ബർ കമ്പനികളുടെ ദല്ലാളായി നിന്ന് കർഷകരെ റബ്ബർ കമ്പനികൾക്ക് ഒറ്റുകൊടുക്കുകയും മാറിമാറി വരുന്ന മന്ത്രിസഭകളിൽ കപട കർഷക സ്നേഹിയായി നടിക്കുന്ന മാണിയേയും മകനെയുമാണ് കേരള സംസ്ഥാനത്ത് നിന്ന് നാട് കടത്തേണ്ടതെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്‍റ് അഡ്വ.ഷൈജോ ഹസൻ പറഞ്ഞു.

കേരളത്തിലേക്ക് ഏറ്റവും കൂടുതൽ അസംസ്കൃത റബ്ബർ ഇറക്കുമതി ചെയ്യുന്ന റിലയൻസിന്‍റെ ഏജന്‍റ് കൂടിയായ റോയൽ ഡിസ്ട്രിബ്യൂട്ടേഴ്സ് & പ്രൈവറ്റ് ലിമിറ്റഡിന്‍റെ കേരളത്തിലെ ഏജന്‍റും പാർട്ട്നറുമാണെന്ന് രാജ്യസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജോസ് കെ.മാണി സത്യവാങ്മൂലത്തിൽ സമ്മതിച്ചിട്ടുള്ളതാണ്. റബ്ബർ വില ഇടിവുണ്ടാകുമ്പോൾ  നേർച്ച പോലെ റബ്ബർ ബോർഡിന് മുന്നിൽ സമരങ്ങൾ നടത്തി പ്രഹസനമായി മാറിയ തട്ടിപ്പ് കമ്പനിയായി കേരള കോൺഗ്രസ് മാറിയെന്നും ഈ കാപട്യം കേരളത്തിലെ കർഷകർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഷൈജോ ഹസ്സൻ ആരോപിച്ചു..


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top