Flash News
Archives

Kerala

vm-sudheeran-vellappally-natesan-women-wall

വെള്ളാപ്പള്ളിയെ നേതൃത്വം ഏൽപ്പിച്ചതോടെ വനിതാ മതിലി​ന്‍റെ വിശ്വാസ്യത നഷ്​ടമായെന്ന് വി.എം സുധീരൻ

Published:06 December 2018

സ്വാർത്ഥ താൽപര്യം മുൻനിർത്തിയാണ് വെള്ളാപ്പള്ളിയുടെ പ്രവർത്തനം. കേന്ദ്ര സർക്കാരിൽ നിന്നു നടപടി ഉണ്ടാകാതിരിക്കാനാണ് മകനെ ബിജെപിക്കൊപ്പം നിർത്തുന്നത്.

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ നേതൃത്വം ഏൽപ്പിച്ചതോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ വി.എം സുധീരൻ. നാഴികയ്ക്ക് നാൽപതുവട്ടം നിലപാട് മാറ്റുന്നയാളാണ് വെള്ളാപ്പള്ളി. എസ്എൻഡിപി യോഗം മഹത്തായ പ്രസ്ഥാനമാണ്. പക്ഷെ വെള്ളാപ്പള്ളി പ്രവർത്തിക്കുന്നത് ഗുരുദർശനങ്ങൾക്ക് എതിരായാണെന്നും അദ്ദേഹം പറഞ്ഞു. 

സ്വാർത്ഥ താൽപര്യം മുൻനിർത്തിയാണ് വെള്ളാപ്പള്ളിയുടെ പ്രവർത്തനം. കേന്ദ്ര സർക്കാരിൽ നിന്നു നടപടി ഉണ്ടാകാതിരിക്കാനാണ് മകനെ ബിജെപിക്കൊപ്പം നിർത്തുന്നത്. സംസ്ഥാന സർക്കാരിൽ നിന്നു നടപടി ഉണ്ടാകാതിരിക്കാനാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയ്ക്കൊപ്പം നിൽക്കുന്നതെന്നും ഇവർ ഇരുകൂട്ടരെയും കബളിപ്പിക്കുകയാണെന്നും സുധീരൻ ആരോപിച്ചു.


വാർത്തകൾ

Sign up for Newsletter



top