24
February 2019 - 4:35 am IST
Flash News
Archives

Kollywood

karnan-movie-vikram-ar-rahman

വിക്രമിന്‍റെ കർണനു സംഗീതമൊരുക്കാൻ എ.ആർ. റഹ്മാൻ

Published:06 December 2018

ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കാൻ എ.ആർ. റഹ്മാനെ ചുമതലപ്പെടുത്തിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കർണനിലൂടെ മഹാഭാരതകഥ പറയുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രമൊരുക്കാനാണ് സംവിധായകൻ ആർ. എസ്. വിമലിന്‍റെ ശ്രമം. 

വിക്രം ആരാധകർ‌ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്  മഹാവീർ കർണൻ. ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന രഥത്തിന്‍റെ ചക്രം പൂജ ചെയ്യാനെത്തിച്ച സംഭവം വാർത്തകളിലിടം പിടിച്ചിരുന്നു. ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കാൻ എ.ആർ. റഹ്മാനെ ചുമതലപ്പെടുത്തിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കർണനിലൂടെ മഹാഭാരതകഥ പറയുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രമൊരുക്കാനാണ് സംവിധായകൻ ആർ. എസ്. വിമലിന്‍റെ ശ്രമം. 

ഗ്രാഫിക്സ് കൈകാര്യം ചെയ്യുന്നത് ഷാരൂഖ് ഖാന്‍റെ റെഡിചില്ലീസ് വിഎഫ്എക്സും  ഗെയിം ഒഫ് തോൺസിന്‍റെ സാങ്കേതിക പ്രവർത്തകരുമാണ്. 300 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം 2019 ജനുവരിയോടെ ആരംഭിക്കും. ചിത്രം 2020 റീലിസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചിത്രത്തിന്‍റെ പൂജ കഴിഞ്ഞ ദിവസം 
 ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്നിരുന്നു. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top