24
February 2019 - 4:58 am IST
Flash News
Archives

Crime

job-chittilappilly-murder-case-high-court

ഫാദർ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ്: പ്രതിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

Published:06 December 2018

സിബിഐ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ സിബിഐ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞു. 

കൊച്ചി: ഫാദർ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ് പ്രതി രഘു കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ സിബിഐ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞു. 

2004 ഓഗസ്റ്റ് 28നാണ് ചാലക്കുടി തുരുത്തിപറമ്പ് വരപ്രസാദമാതാ പള്ളി വികാരിയായിരുന്ന ഫാദർ ജോബ് ചിറ്റിലപ്പിള്ളി കുത്തേറ്റ് മരിച്ചത്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസാണ് പിന്നീട് സിബിഐയ്ക്ക് കൈമാറിയത്. ഫാദര്‍ ചിറ്റിലപ്പിളളിയോട് പ്രതിയ്ക്കുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. 2012ലാണ് കൊച്ചി സിബിഐ കോടതി പ്രതിയായ രഘു കുമാറിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top