21
July 2019 - 1:59 am IST

Download Our Mobile App

Flash News
Archives

Mollywood

biju-menon-samvritha-sunil.jpg

സത്യം പറഞ്ഞാൽ വിശ്വസിക്കുമോ? ബിജു മേനോന്‍റെ ഭാര്യയാകാനൊരുങ്ങി സംവൃത

Published:06 December 2018

തനി നാട്ടിൻ പുറത്തുകാരിയായാണ് സംവൃത ചിത്രത്തിലെത്തുന്നത്. ബിജുമേനോന്‍റെ ഭാര്യയുടെ വേഷമാണ് സംവൃതയ്ക്ക്. അലൻസിയർ, സൈജുക്കുറുപ്പ്, സുധികോപ്പ, ശ്രീചകാന്ത് മുരളി, വിജയകുമാർ, ശ്രുതി ജയൻ തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

മലയാളികളുടെ പ്രിയനടി സംവൃതാ സുനിലിന്‍റെ തിരിച്ചു വരവിനെക്കുറിച്ചുള്ള വാർത്തകൾ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ബിജുമേനോന്‍റെ നായികയായാണ് സംവൃത തന്‍റെ രണ്ടാം വരവിനൊരുങ്ങുന്നത്. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

ഒരു വടക്കൻ സെൽഫിയുടെ സംവിധായകൻ ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ സജീവ് പാഴൂരിന്‍റേതാണ് തിരക്കഥ. 

തനി നാട്ടിൻ പുറത്തുകാരിയായാണ് സംവൃത ചിത്രത്തിലെത്തുന്നത്. ബിജുമേനോന്‍റെ ഭാര്യയുടെ വേഷമാണ് സംവൃതയ്ക്ക്. അലൻസിയർ, സൈജുക്കുറുപ്പ്, സുധികോപ്പ, ശ്രീചകാന്ത് മുരളി, വിജയകുമാർ, ശ്രുതി ജയൻ തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 
 


വാർത്തകൾ

Sign up for Newsletter



top