ISL-2018-219
16
December 2018 - 4:48 am IST
Flash News
Archives

National

lok-sabha-election-2019-madhuri-dixit

പൂ​നെ​യി​ൽ മാ​ധു​രി ബി​ജെ​പി സ്ഥാ​നാ​ർ​ഥി?

Published:06 December 2018

ഒ​രു മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വാ​ണു പൂ​നെ​യി​ലെ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ മാ​ധു​രി​യു​ടെ പേ​രു​ണ്ടെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പൂ​നെ: ബോ​ളി​വു​ഡ് ന​ടി മാ​ധു​രി ദീ​ക്ഷി​ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​നെ​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും. ഒ​രു മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വാ​ണു പൂ​നെ​യി​ലെ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ മാ​ധു​രി​യു​ടെ പേ​രു​ണ്ടെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ മാ​ധു​രി​യു​മു​ണ്ട്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

നേ​ര​ത്തേ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ്യ​ക്തി​ത്വ​ങ്ങ​ളെ നേ​രി​ട്ടു ക​ണ്ടു സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​മാ​ധു​രി​യെ ക​ണ്ടി​രു​ന്നു. അ​മ്പ​ത്തൊ​ന്നു​കാ​രി​യാ​യ മാ​ധു​രി ഇ​പ്പോ​ൾ സി​നി​മ​യി‌​ൽ സ​ജീ​വ​മ​ല്ലെ​ങ്കി​ലും രാ​ജ്യ​മൊ​ട്ടാ​കെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ്. 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നി​ൽ ഷി​രോ​ളി​യി​ലൂ​ടെ കോ​ൺ​ഗ്ര​സി​ൽ നി​ന്നു ബി​ജെ​പി പി​ടി​ച്ചെ​ടു​ത്ത​താ​ണു പൂ​നെ സീ​റ്റ്. മൂ​ന്നു ല​ക്ഷം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു വി​ജ​യം. 

ഗു​ജ​റാ​ത്തി​ൽ‌ ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​യ​തു മു​ത​ൽ ബി​ജെ​പി പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച​താ​ണു താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​പ്പി​ലി​റ​ക്കി​യു​ള്ള ത​ന്ത്രം. 2017 ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​തു വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top