ISL-2018-219
16
December 2018 - 5:18 am IST
Flash News
Archives

National

robot-assisted-heart-surgery

ഡോ​ക്റ്റ​ർ ക്ഷേ​ത്ര​ത്തി​ൽ, രോ​ഗി ആ​ശു​പ​ത്രി​യി​ൽ; ശ​സ്ത്ര​ക്രി​യ വി​ജ​യം

Published:06 December 2018

രോ​ഗി​യു​ടെ ഹൃ​ദ​യ​ധ​മ​നി​യി​ലെ ത​ട​സം നീ​ക്കു​ന്ന​ത​ട​ക്കം പ്ര​വൃ​ത്തി​ക​ളെ​ല്ലാം റോ​ബോ​ട്ട് ത​ന്നെ​യാ​ണു നി​ർ​വ​ഹി​ച്ച​ത്. ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ ന​ഴ്സു​മാ​രും ഡോ​ക്റ്റ​ർ​മാ​രും  സ​ർ​വ​സ​ജ്ജ​രാ​യി സാ​ക്ഷ്യം വ​ഹി​ച്ചു. 

അ​ഹ​മ്മ​ദാ​ബാ​ദ്: ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ നി​ന്നു 32 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക്ഷേ​ത്ര​ത്തി​ലി​രു​ന്ന ഡോ​ക്റ്റ​ർ, റോ​ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ട്ട​മ്മ​യ്ക്ക് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ന​ട​ത്തി. അ​ഹ​മ്മ​ദാ​ബാ​ദി​ലെ പ്ര​ശ​സ്ത​മാ​യ അ​പെ​ക്സ് ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഹൃ​ദ​യ​ചി​കി​ത്സാ വി​ദ​ഗ്ധ​ൻ ഡോ. ​തേ​ജ​സ് പ​ട്ടേ​ലാ​ണ് വൈ​ദ്യ​ശാ​സ്ത്ര ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഇ​ത്ത​ര​മൊ​രു ശ​സ്ത്ര​ക്രി​യ റോ​ബോ​ട്ട് സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ​ത്. രോ​ഗി​യു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 

യു​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള കോ​റി​ൻ​ഡ​സ് ക​മ്പ​നി വി​ക​സി​പ്പി​ച്ച കോ​ർ​പാ​ത്ത് ജി​ആ​ർ​എ​ക്സ് എ​ന്ന റോ​ബോ​ട്ട് സം​വി​ധാ​ന​മാ​യി​രു​ന്നു ഡോ​ക്റ്റ​ർ​ക്കു കൂ​ട്ട്. സ്വാ​മി നാ​രാ​യ​ൺ ക്ഷേ​ത്ര​ത്തി​ലി​രു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് സ​ഹാ​യ​ത്തോ​ടെ റോ​ബോ​ട്ടി​നെ നി​യ​ന്ത്രി​ച്ച ഡോ. ​തേ​ജ​സ് പ​ട്ടേ​ൽ രോ​ഗി​യു​ടെ ഹൃ​ദ​യ​ധ​മ​നി​യി​ൽ സ്റ്റെ​ന്‍റ് സ്ഥാ​പി​ച്ചു. രോ​ഗി​യു​ടെ ഹൃ​ദ​യ​ധ​മ​നി​യി​ലെ ത​ട​സം നീ​ക്കു​ന്ന​ത​ട​ക്കം പ്ര​വൃ​ത്തി​ക​ളെ​ല്ലാം റോ​ബോ​ട്ട് ത​ന്നെ​യാ​ണു നി​ർ​വ​ഹി​ച്ച​ത്. ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ ന​ഴ്സു​മാ​രും ഡോ​ക്റ്റ​ർ​മാ​രും  സ​ർ​വ​സ​ജ്ജ​രാ​യി സാ​ക്ഷ്യം വ​ഹി​ച്ചു. 

പു​തി​യ മാ​ർ​ഗ​ത്തി​ന്‍റെ വി​ജ​യം ഹൃ​ദ​യ​ചി​കി​ത്സാ രം​ഗ​ത്ത് രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നു ഡോ. ​തേ​ജ​സ് പ​ട്ടേ​ൽ. ഇ​ന്നു  32 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യി​രു​ന്നു രോ​ഗി​യെ ചി​കി​ത്സി​ക്കാ​നാ​യെ​ങ്കി​ൽ നാ​ളെ മു​ന്നൂ​റോ മൂ​വാ​യി​ര​മോ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യി​രു​ന്നും ചെ​യ്യാ​നാ​കും. ഹൈ​സ്പീ​ഡ് ഇ​ന്‍റ​ർ​നെ​റ്റ് ത​ട​സ​മി​ല്ലാ​തെ ല​ഭി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണു വേ​ണ്ട​ത്. വി​ദൂ​ര​ങ്ങ​ളാ​യ ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭി​ക്കാ​ൻ ഈ ​സം​വി​ധാ​നം ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും പ​ട്ടേ​ൽ പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top