ISL-2018-219
16
December 2018 - 5:26 am IST
Flash News
Archives

Kerala

kerala-assembly-new-amendment

ജോ​ലി​ക്കി​ട​യി​ൽ ഇ​നി ഇ​രി​ക്കാം: ഭേ​ദ​ഗ​തി ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കി

Published:06 December 2018

# സ്വ​ന്തം ലേ​ഖി​ക

1960ലെ ​കേ​ര​ള ക​ട​ക​ളും വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും നി​യ​മ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ സു​പ്ര​ധാ​ന​ഭേ​ദ​ഗ​തി​ക​ളാ​ണു വ​രു​ത്തി​യി​ട്ടു​ള്ള​ത്. നി​യ​മ​നി​ർ​മാ​ണ ച​രി​ത്ര​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ബി​ല്ലി​നാ​ണു നി​യ​മ​സ​ഭ അം​ഗീ​കാ​രം  ന​ൽ​കി​യ​തെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

തി​രു​വ​ന​ന്ത​പു​രം: ക​ട​ക​ളി​ലെ​യും വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ്ത്രീ​ക​ൾ അ​ട​ക്കം ജീ​വ​ന​ക്കാ​രു​ടെ ഇ​രി​പ്പി​ട​ത്തി​നാ​യു​ള്ള അ​വ​കാ​ശ സ​മ​ര​ത്തി​ന് ഇ​നി  നി​യ​മ​ത്തി​ന്‍റെ പ​രി​ര​ക്ഷ. ജീ​വ​ന​ക്കാ​രു​ടെ അ​ന്ത​സും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്തു​ക​യും ജോ​ലി​ക്കി​ട​യി​ൽ ഇ​രി​ക്കാ​ൻ അ​വ​കാ​ശം ന​ൽ​കു​ക​യും ചെ​യ്യു​ന്ന 2018ലെ  ​കേ​ര​ള ക​ട​ക​ളും വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കി.  1960ലെ ​കേ​ര​ള ക​ട​ക​ളും വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും നി​യ​മ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ സു​പ്ര​ധാ​ന​ഭേ​ദ​ഗ​തി​ക​ളാ​ണു വ​രു​ത്തി​യി​ട്ടു​ള്ള​ത്. നി​യ​മ​നി​ർ​മാ​ണ ച​രി​ത്ര​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ബി​ല്ലി​നാ​ണു നി​യ​മ​സ​ഭ അം​ഗീ​കാ​രം  ന​ൽ​കി​യ​തെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​രി​പ്പി​ടം ന​ൽ​കേ​ണ്ട​തു തൊ​ഴി​ലു​ട​മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി. വൈ​കി​ട്ട് ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ചെ ആ​റ് മ​ണി​വ​രെ  സ്ത്രീ​ക​ളെ ജോ​ലി ചെ​യ്യി​ക്ക​രു​തെ​ന്ന നി​ല​വി​ലെ  വ്യ​വ​സ്ഥ​യി​ൽ മാ​റ്റം വ​രു​ത്തി. മ​തി​യാ​യ സു​ര​ക്ഷ, താ​മ​സ​സ്ഥ​ല​ത്തേ​ക്കു യാ​ത്രാ​സൗ​ക​ര്യം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ട്  രാ​ത്രി ഒ​മ്പ​തു മ​ണി  മു​ത​ൽ പു​ല​ർ​ച്ചെ ആ​റു മ​ണി​വ​രെ സ്ത്രീ​ക​ളെ അ​വ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ ജോ​ലി​ക്ക് നി​യോ​ഗി​ക്കാം. രാ​ത്രി ഒ​മ്പ​തി​നു​ശേ​ഷം ര​ണ്ട് സ്ത്രീ​ക​ൾ  ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പാ​യി മാ​ത്ര​മേ ജോ​ലി​ക്കു നി​യോ​ഗി​ക്കാ​വൂ. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട​ണ​മെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി.  എ​ല്ലാ ദി​വ​സ​വും സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാം. എ​ന്നാ​ൽ ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം ജീ​വ​ന​ക്കാ​ർ​ക്ക്  വേ​ത​ന​ത്തോ​ടു കൂ​ടി​യ അ​വ​ധി നി​ർ​ബ​ന്ധ​മാ​യും ന​ൽ​കി​യി​രി​ക്ക​ണ​മെ​ന്നു  വ്യ​വ​സ്ഥ ചെ​യ്തു. കേ​ര​ള ക​ട​ക​ളും വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും നി​യ​മ​പ്ര​കാ​രം സ്ഥാ​പ​ന ഉ​ട​മ സൂ​ക്ഷി​ക്കേ​ണ്ട ര​ജി​സ്റ്റ​റു​ക​ൾ ഇ​ല​ക്‌​ട്രോ​ണി​ക് ഫോ​ർ​മാ​റ്റി​ൽ സൂ​ക്ഷി​ക്കാ​ൻ  അ​നു​മ​തി ന​ൽ​കി.

ഏ​ജ​ൻ​സി​ക​ൾ വ​ഴി റി​ക്രൂ​ട്ട് ചെ​യ്യു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളെ​യും വി​ജ്ഞാ​പ​നം വ​ഴി തൊ​ഴി​ലാ​ളി എ​ന്ന നി​ർ​വ​ച​ന​ത്തി​ന്‍റെ  പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടാ​വും. നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ൾ​ക്കു​ള്ള പി​ഴ ഓ​രോ വ​കു​പ്പി​നും അ​യ്യാ​യി​രം  രൂ​പ​യി​ൽ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കു ചു​മ​ത്തു​ന്ന പി​ഴ പ​തി​നാ​യി​രം രൂ​പ​യി​ൽ നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ​യാ​യും  ഉ​യ​ർ​ത്തി. വ്യ​വ​സ്ഥ​ക​ൾ ഉ​ട​ൻ​ത​ന്നെ ന​ട​പ്പാ​ക്കാ​ൻ തൊ​ഴി​ലു​ട​മ​ക​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണം. നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ തൊ​ഴി​ൽ​വ​കു​പ്പ്  ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്ത​ണം. ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ജീ​വ​ന​ക്കാ​രും അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി. 


വാർത്തകൾ

Sign up for Newsletter



top