ISL-2018-219
10
December 2018 - 7:37 pm IST
Flash News
Archives

Football

മ​റ്റ​ത്തൂ​രി​ന്‍റെ മാ​ണി​ക്യ​മ​ല​ർ

Published:13 April 2018

# സി​ജോ കൊ​ട​ക​ര

വീ​ട്ടു​കാ​രു​ടെ കു​ഞ്ഞാ​വ​യും മ​റ്റ​ത്തൂ​രി​ന്‍റെ മാ​ണി​ക്യ​മ​ല​രു​മാ​ണു കു​ട്ടി​ത്താ​ര​മാ​യ അ​നു​രാ​ഗ്. സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​ക്ക​ളാ​യ കേ​ര​ളാ​ടീ​മി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​രം. അ​നു​രാ​ഗ് ത​ന്‍റെ നേ​ട്ട​ങ്ങ​ളു​ടെ ക്രെ​ഡി​റ്റ് കോ​ച്ചി​നു സ​മ​ർ​പ്പി​ക്കു​ന്നു. കോ​ച്ച് സ​ജീ​വ​ൻ ബാ​ല​നെ അ​നു​രാ​ഗ് ഈ​ശ്വ​ര​നു തു​ല്യം കാ​ണു​ന്നു.

വീ​ട്ടു​കാ​രു​ടെ കു​ഞ്ഞാ​വ​യും മ​റ്റ​ത്തൂ​രി​ന്‍റെ മാ​ണി​ക്യ​മ​ല​രു​മാ​ണു കു​ട്ടി​ത്താ​ര​മാ​യ അ​നു​രാ​ഗ്. സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​ക്ക​ളാ​യ കേ​ര​ളാ​ടീ​മി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​രം. അ​നു​രാ​ഗ് ത​ന്‍റെ നേ​ട്ട​ങ്ങ​ളു​ടെ ക്രെ​ഡി​റ്റ് കോ​ച്ചി​നു സ​മ​ർ​പ്പി​ക്കു​ന്നു. കോ​ച്ച് സ​ജീ​വ​ൻ ബാ​ല​നെ അ​നു​രാ​ഗ് ഈ​ശ്വ​ര​നു തു​ല്യം കാ​ണു​ന്നു. പ​തി​നെ​ട്ടു തി​ക​യാ​ൻ മാ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ​യാ​ണു കൗ​മാ​ര​ക്കാ​ര​ക്കാ​ര​നെ പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ക​ള​ത്തി​ലി​റ​ക്കി​യ​ത്. ഈ ​ധൈ​ര്യ​ത്തി​ലൂ​ടെ അ​നു​രാ​ഗി​ന്‍റെ ക​ളി​യി​ല്‍ കോ​ച്ചി​നു​ള്ള വി​ശ്വാ​സം വ്യ​ക്ത​മാ​കു​ന്നു. ഒ​രു ക​ളി​യി​ല്‍ പോ​ലും സൈ​ഡ് ബെ​ഞ്ചി​ലി​രി​ക്കാ​തെ ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങി​യ​തി​ന്‍റെ അ​ക​മ​ഴി​ഞ്ഞ സ​ന്തോ​ഷ​വും ഈ ​പ​യ്യ​ൻ​സ് പ​ങ്കു​വ​ക്കു​ന്നു. 

ക​ഴി​ഞ്ഞ സെ​പ്തം​ബ​റി​ല്‍ കോ​ഴി​ക്കോ​ട്ട് ന​ട​ന്ന പ്രോ​മി​സി​ങ് ക്യാം​പി​ലാ​ണു കോ​ച്ച് അ​നു​രാ​ഗി​ന്‍റെ ക​ളി കാ​ണു​ന്ന​ത്. കോ​ച്ച് സ​ജീ​വ​ന്‍റെ ധൈ​ര്യ​മാ​ണ് യു​വാ​ക്ക​ള്‍ക്ക് മു​ന്‍തൂ​ക്കം ന​ല്‍കു​ന്ന ഒ​രു ടീ​മി​നെ ക​ളി​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​തി​ല്‍ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ക​ളി​ക്കാ​ര​നു​മാ​ണ് പ​തി​നേ​ഴു​കാ​ര​ന്‍. ഒ​രു പ​ക്ഷെ സ​ന്തോ​ഷ് ട്രോ​ഫി​യി​ല്‍ ക​ളി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​വും. കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഗോ​കു​ലം എ​ഫ്‌​സി​ക്കു​വേ​ണ്ടി ക​ളി​ക്കാ​ന്‍ ഇ​ക്കു​റി​യും ക്ഷ​ണം കി​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ സ​ര്‍ക്കാ​രി​ന്‍റെ സ്വീ​ക​ര​ണ​വും നാ​ട്ടി​ലെ സ്വീ​ക​ര​ണ​വും മ​റ്റു ന​ട​പ​ടി​ക​ളും ക​ഴി​ഞ്ഞേ ക്യാം​പി​ൽ പ​ങ്കെ​ടു​ക്കാ​നാ​കു. 

സൂ​ക്ഷി​ക്കാ​നൊ​രു ഇ​ട​മി​ല്ലാ​ത്ത​തി​നാ​ൽ അം​ഗീ​കാ​ര​മാ​യെ​ത്തി​യ ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും ബ​ക്ക​റ്റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ഓ​ല​ക്കു​ടി​ലി​ല്‍ താ​മ​സി​ക്കു​ന്ന അ​നു​രാ​ഗും കു​ടും​ബ​വും. സ്‌​കൂ​ള്‍ ത​ലം മു​ത​ല്‍ ഫു​ട്‌​ബോ​ളി​നൊ​പ്പം സ​ഞ്ച​രി​ച്ചു തു​ട​ങ്ങി​യ​താ​ണ് അ​നു​രാ​ഗ്.  ട്രോ​ഫി​ക​ളും അ​വാ​ര്‍ഡു​ക​ളും ക​ളി​ക്ക​ള​ങ്ങ​ളി​ൽ അ​ഭി​മാ​ന​മാ​യ​തി​ന്‍റെ പ​ത്ര​ക്ക​ട്ടി​ങ്ങു​ക​ളു​മെ​ല്ലാം നി​ധി പോ​ലെ സൂ​ക്ഷി​ച്ചു വ​ച്ച്, എ​പ്പോ​ൾ ചോ​ദി​ച്ചാ​ലും നി​ഷ്ക​ള​ങ്ക​ത ക​ല​ർ​ന്ന അ​ഭി​മാ​ന​ത്തോ​ടെ കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന കാ​ഴ്ച ആ​രു​ടെ​യും മ​ന​സി​ല്‍ ത​ട്ടും. വെ​ള്ള​വും വെ​ളി​ച്ച​വും വൈ​ദ്യു​തി​യു​മി​ല്ലാ​ത്ത വീ​ട്ടി​ല്‍ ജ​നി​ച്ച് കൊ​യ്ത്ത് പാ​ട​ത്ത് പ​ന്ത് ത​ട്ടി വ​ള​ര്‍ന്ന് പൊ​ന്‍കി​രീ​ടം കേ​ര​ള​ത്തി​ലെ​ത്തി​ച്ച ടീ​മം​ഗ​മാ​യ ത​ങ്ങ​ളു​ടെ അ​നു​രാ​ഗ് മാ​സാ​ണെ​ന്നു പ​റ​യു​ന്നു പ​യ്യ​ൻ​സി​ന്‍റെ  ന്യൂ​ജെ​ന്‍ സു​ഹൃ​ത്തു​ക്ക​ള്‍ .

കൊ​ട​ക​ര ഇ​ത്തു​പ്പാ​ട​ത്ത് ആ​റേ​ശ്വ​രം മ​ല​യു​ടെ താ​ഴ്‌​വാ​ര​ത്തെ ക​നാ​ല്‍ബ​ണ്ടി​ലെ പു​റ​മ്പോ​ക്ക് സ്ഥ​ല​ത്തെ ഓ​ല​പ്പു​ര​യി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​പ​തി​റ്റാ​ണ്ടാ​യി അ​നു​രാ​ഗി​ന്‍റെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. പ്ര​തി​കൂ​ല ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പ​ട​വെ​ട്ടി ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കി. ഏ​ഴാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ കോ​ടാ​ലി സ്വ​ദേ​ശി​ക​ളാ​യ സു​നി​ല്‍, ര​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ചാ​ണ​കം മെ​ഴു​കി​യ പൂ​മു​ഖ​വും അ​ക​ത്തി​രു​ന്നാ​ല്‍ ആ​കാ​ശം കാ​ണു​ന്ന ഓ​ല​പ്പു​ര​യു​മാ​ണ് ഈ ​കൗ​മാ​ര​ക്കാ​ര​ന്‍റെ വീ​ട്. കൂ​ലി​പ്പ​ണി​ചെ​യ്ത് കു​ടും​ബം പോ​റ്റു​ന്ന അ​ച്ഛ​ന്‍ ച​ന്തു​വും അ​മ്മ സ​ര​ള​യും മ​ക​ന്‍റെ ആ​ഗ്ര​ഹ​ത്തി​നു പൂ​ര്‍ണ പി​ന്തു​ണ ന​ല്‍കി. യു​പി സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് സ​മീ​പ​വാ​സി​ക​ള്‍ കൊ​ടു​ത്ത നോ​ട്ടീ​സി​ല്‍ നി​ന്നു​മാ​ണ് കോ​ടാ​ലി​യി​ലെ കോ​ച്ചി​ങ്ങി​ന് അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്. ഇ​ല്ലാ​യ്മ​യി​ല്‍ നി​ന്നും ചെ​റി​യൊ​രു തു​ക വീ​ട്ടു​കാ​ര്‍ കോ​ച്ചി​ങ്ങി​നാ​യി ന​ല്‍കി. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും അ​നു​രാ​ഗി​ന്‍റെ അ​ര്‍പ്പ​ണ​ബോ​ധ​വും മ​ന​സി​ലാ​ക്കി​യ പ​രി​ശീ​ല​ക​ര്‍ കോ​ച്ചി​ങ്ങി​നു​ള്ള ഫീ​സ് ഒ​ഴി​വാ​ക്കി​യ സം​ഭ​വ​വും അ​മ്മ ഓ​ര്‍ത്തെ​ടു​ത്തു. ഫാ​റൂ​ക്ക് കോ​ളെ​ജി​ലെ ഡി​ഗ്രി​വി​ദ്യാ​ര്‍ഥി​യാ​ണ് അ​നു​രാ​ഗ്. വി​ദ്യാ​ര്‍ഥി​യാ​യ സ​ഹോ​ദ​രി അ​നി​ല മി​ക​ച്ച പാ​ട്ടു​കാ​രി​യു​മാ​ണ്. ഡി​ഗ്രി പൂ​ര്‍ത്തി​യാ​ക്കി​യ​ശേ​ഷം പ്രാ​യ​മാ​യ അ​ച്ഛ​നും അ​മ്മ​ക്കും വി​ദ്യാ​ര്‍ഥി​യാ​യ സ​ഹോ​ദ​രി​ക്കും ഒ​രു താ​ങ്ങാ​യി ജീ​വി​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​രു ജോ​ലി ല​ഭി​ക്ക​ണ​മെ​ന്നാ​ണ് അ​നു​രാ​ഗി​ന്‍റെ ആ​ഗ്ര​ഹം.


വാർത്തകൾ

Sign up for Newsletter



top