ISL-2018-219
15
December 2018 - 11:25 am IST
Flash News
Archives

Cricket

india-australia-adelaide-test-cricket-match

അഡ്‌ലെയ്ഡ് ടെസ്റ്റ്: ഓസീസിനെതിരെ ഇന്ത്യ പിടിമുറുക്കുന്നു

Published:08 December 2018

നാലാം ദിനം ഓസീസിനു മുന്നിൽ 250 റൺസിനു മുകളിലുള്ള വിജയലക്ഷ്യം മുന്നോട്ടു വയ്ക്കാനായിരിക്കും ടീം ഇന്ത്യയുടെ ശ്രമം. നാലാം ദിനം തുടക്കത്തില്‍ വിക്കറ്റുകള്‍ കാത്തുസൂക്ഷിച്ച് റൺസ് ഉയർത്താനായാൽ കളി കൂടുതല്‍ ഇന്ത്യയുടെ വരുതിയിലേക്ക് വരും.

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 3ന് 151 എന്ന നിലയിലാണ് ഇന്ത്യ. 40 റൺസോടെ പുജാരയും ഒരു റണ്‍സോടെ രഹാനെയുമാണ് ക്രീസില്‍. ഏഴു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 166 റണ്‍സ് ലീഡായിട്ടുണ്ട്.

മൂന്നാം ദിനം ഇന്ത്യ, മത്സരത്തിൽ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കണ്ടത്. ഏഴിന് 191 എന്ന നിലയില്‍ നിന്നും ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് അധികം പിടിച്ചു നില്‍ക്കാനായില്ല.  235ന് പുറത്തായതോടെ ഇന്ത്യക്ക് 15 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യക്കായി അശ്വിനും, ബുംറയും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. 72 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഓപണര്‍മാര്‍ കരുതലോടെയാണ് തുടങ്ങിയത്. കെ.എല്‍ രാഹുല്‍  44ഉം മുരളി വിജയ് 18ഉം റണ്‍സെടുത്തു പുറത്തായി. അവസാന സെഷനില്‍ നായകന്‍ കൊഹ്‌‌ലിയുടെ വിക്കറ്റ് നേടാനായതാണ് ഓസീസ് നിരയ്ക്ക് ആശ്വാസമായി. നാലാം ദിനം ഓസീസിനു മുന്നിൽ 250 റൺസിനു മുകളിലുള്ള വിജയലക്ഷ്യം മുന്നോട്ടു വയ്ക്കാനായിരിക്കും ടീം ഇന്ത്യയുടെ ശ്രമം. നാലാം ദിനം തുടക്കത്തില്‍ വിക്കറ്റുകള്‍ കാത്തുസൂക്ഷിച്ച് റൺസ് ഉയർത്താനായാൽ കളി കൂടുതല്‍ ഇന്ത്യയുടെ വരുതിയിലേക്ക് വരും.


വാർത്തകൾ

Sign up for Newsletter



top