ISL-2018-219
15
December 2018 - 9:52 am IST
Flash News
Archives

National

ശ്രീ ശ്രീ രവിശങ്കറി​ന്‍റെ മെഡിറ്റേഷൻ പരിപാടി​ മദ്രാസ്​ ഹൈക്കോടതി സ്റ്റേചെയ്തു

Published:08 December 2018

ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുള്ള ബൃഹ​ദേശ്വര ക്ഷേത്രത്തിൽ പരിപാടി നടത്താനുള്ള നീക്കമാണ്​ തടഞ്ഞത്​. കേസിൽ തിങ്കളാഴ്​ച വീണ്ടും വാദം കേൾക്കും. 

ചെന്നൈ: ആത്​മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കറി​​ന്‍റെ പരിപാടി മദ്രാസ്​ ഹൈക്കോടതിയുടെ മധുര ബെഞ്ച്​ സ്​റ്റേ ചെയ്​തു. രണ്ടുദിവസം നീണ്ടുനിൽക്കുന്ന മെഡിറ്റേഷൻ പരിപാടിയാണ്​ സ്​റ്റേ ചെയ്​തത്​. ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുള്ള ബൃഹ​ദേശ്വര ക്ഷേത്രത്തിൽ പരിപാടി നടത്താനുള്ള നീക്കമാണ്​ തടഞ്ഞത്​. കേസിൽ തിങ്കളാഴ്​ച വീണ്ടും വാദം കേൾക്കും. 

ചെന്നൈയിലെ ചാർ​ട്ടേഡ്​ അക്കൗണ്ടന്‍റ്  നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ്​ കോടതിയുടെ ഉത്തരവ്​. ശ്രീ ശ്രീ രവിശങ്കറിന് അനുവാദം നൽകിയാൽ മറ്റ്​ പലരും പൈതൃക സ്ഥലങ്ങളിൽ പരിപാടി നടത്തണമെന്ന ആവശ്യമുന്നയിച്ച്​ രംഗത്തെത്തുമെന്നും ഇത്​ ഇത്തരം സ്ഥലങ്ങളുടെ തകർച്ചക്ക്​ കാരണമാവുമെന്നും ഹർജിക്കാരൻ വാദിച്ചു. 

ഏകദേശം 2,000 പേർ പരിപാടിക്കായി രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നാണ്​ വിവരം. നേരത്തെ യമനു നദി തീരത്ത്​ ശ്രീ ശ്രീ രവിശങ്കർ പരിപാടി നടത്തിയത്​ വിവാദമായിരുന്നു. പരിപാടിക്ക്​ ഗ്രീൻ ട്രിബ്യൂണൽ പിഴ ചുമത്തുകയും ചെയ്​തിരുന്നു.


വാർത്തകൾ

Sign up for Newsletter



top