22
August 2019 - 11:41 am IST

Download Our Mobile App

Flash News
Archives

Mollywood

lena-actress

രണ്ടാം വിവാഹത്തെക്കുറിച്ചും കുട്ടികൾ ഇല്ലാത്തതിനെക്കുറിച്ചും ലെന തുറന്നുപറയുന്നു

Published:08 December 2018

ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു വിവാഹം. ശനി തീർന്ന സമയത്ത് വിവാഹമോചനവും. ഇപ്പോൾ കുറേ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനെക്കാൾ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയമില്ലെന്നു ലെന

വർഷങ്ങളായി സിനിമാലോകത്തിലുണ്ട് ലെന. നായികാവേഷങ്ങളിൽ തിളങ്ങുമ്പോൾ തന്നെ യുവഅഭിനേതാക്കളുടെ അമ്മ വേഷത്തിലും വില്ലത്തിയായും സഹോദരിയായുമെല്ലാം അഭിനയിക്കാൻ ഒരു മടിയുമില്ലാത്ത നടിയാണ് ഇവർ. സിനിമയിലും ജീവിതത്തിലും എന്നും ശക്തമായ തീരുമാനങ്ങളെടുക്കുന്ന ലെന തന്‍റെ  വിവാഹജീവിതത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ്. 

 ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിലാഷും ഞാനും പരിചയപ്പെടുന്നത്. കല്യാണം കഴിക്കുന്നത് 2004ലാണ്. ഞങ്ങൾ ലിവിങ് റ്റുഗെദറിലായിരുന്നുവെന്നൊക്കെയാണ് പലരും കരുതിയിരുന്നത്. അങ്ങനെയായിരുന്നില്ല. കുട്ടികൾ വേണ്ടെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിൽ വലിയ സന്തോഷമുണ്ട്. കുട്ടികൾ ഉണ്ടെങ്കിൽ വേർപിരിയൽ വലിയ തെറ്റാകും. അഭിലാഷും ഞാനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ടെന്നും ലെന.

ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു വിവാഹം. ശനി തീർന്ന സമയത്ത് വിവാഹമോചനവും. ഇപ്പോൾ കുറേ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനെക്കാൾ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയമില്ലെന്നു ലെന പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top