ISL-2018-219
16
December 2018 - 4:42 am IST
Flash News
Archives

Kerala

deepa-nisanth

ദീപാ നിശാന്ത് വിധികർത്താവായ ഉപന്യാസ മൽസരം പുനർ മൂല്യ നിർണയം നടത്തും

Published:08 December 2018

കവിതാ മോഷണ വിവാദത്തിൽ പെട്ട ദീപ നിശാന്തിനെ മൽസരത്തിന്‍റെ വിധികർത്താവായി നിയോഗിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ നീക്കം.  പരാതി കിട്ടിയാൽ ഹയർ അപ്പീൽ സമിതിയെ കൊണ്ട് മൂല്യ നിർണയം നടത്താനാണ് നീക്കം.

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഉപന്യാസ മൽസരം വീണ്ടും നടത്തും. കവിതാ മോഷണ വിവാദത്തിൽ പെട്ട ദീപ നിശാന്തിനെ മൽസരത്തിന്‍റെ വിധികർത്താവായി നിയോഗിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ നീക്കം.  പരാതി കിട്ടിയാൽ ഹയർ അപ്പീൽ സമിതിയെ കൊണ്ട് മൂല്യ നിർണയം നടത്താനാണ് നീക്കം. അതേസമയം, ദീപാ നിശാന്തിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെ എസ് യു. 

മലയാളം ഉപന്യാസ മൽസരത്തിലാണ് ദീപ വിധികർത്താവായി എത്തിയത്. ഇതിനെതിരെ യുവജന, വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. എന്നാൽ സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ വിധികർത്താവായി വന്നത് അധ്യാപിക എന്ന നിലയിൽ ആണെന്ന് ദീപാ നിശാന്ത് പ്രതികരിച്ചു. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും ദീപാ നിശാന്ത് പറഞ്ഞു. 

വിധിനിര്‍ണ്ണയത്തിന് ശേഷം പൊലീസ് വാഹനത്തിലാണ് ദീപാ നിശാന്ത് മടങ്ങിയത്. എന്നാൽ കവിതാ മോഷണ വിവാദം ഉണ്ടാകുന്നതിനും മുമ്പാണ് ദീപാ നിശാന്തിനെ മലയാളം ഉപന്യാസ മത്സരത്തിന്‍റെ വിധികർത്താവായി നിശ്ചയിച്ചതെന്നും വിവാദവുമായി ഇതിന് ബന്ധമില്ലെന്നാണ് അധികൃതർ നിലപാടെടുത്തത്. 


വാർത്തകൾ

Sign up for Newsletter



top