ISL-2018-219
15
December 2018 - 10:52 am IST
Flash News
Archives

Kerala

k_surendran-sabarimala

ചിത്തിര ആട്ട വിശേഷത്തിനിടെയുണ്ടായ സംഘർഷത്തിന് പിന്നിൽ ഡിവൈഎഫ്ഐ: കെ.സുരേന്ദ്രൻ

Published:08 December 2018

ശബരിമല വിഷയത്തിൽ സർക്കാർ പരാജയപ്പെട്ടു. യുവതീപ്രവേശനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം. വനിത മതിൽ യുവതീപ്രവേശനത്തിനുള്ള ബോധവത്ക്കരണമാണോയെന്നു സർക്കാർ വെളിപ്പെടുത്തണം. സുപ്രീം കോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ സിപിഎമ്മിനുള്ളിൽ തന്നെ ഭിന്നതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിടിവാശിയാണ് വിഷയങ്ങൾ വഷളാക്കിയത്. വിധി നടപ്പാക്കുമെന്നു പറഞ്ഞ പിണറായി വിജയൻ പിന്നീട് എന്തുകൊണ്ട് ആ തീരുമാനത്തിൽ നിന്നു പിന്നിലേക്ക് പോയി. വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്താണെങ്കിൽ അക്കാര്യം തുറന്നുപറയണം

തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിനിടെ ശബരിമലയിലുണ്ടായ സംഘർഷത്തിന് പിന്നിൽ ഡിവൈഎഫ്‌ഐയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. തൃശൂരിൽ നിന്നുള്ള ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംഘമാണ് സംഘർഷത്തിന് പിന്നിൽ. ദൃശ്യങ്ങളിലുള്ളത് ആരുടെ പ്രവർത്തകരാണെന്നു സർക്കാർ വെളിപ്പെടുത്തണമെന്നും സുരേന്ദ്രൻ.

സന്നിധാനത്ത് തീർഥാടകയെ തടയുന്നതിനിടയിൽ അവളെ കൊല്ലടാ എന്ന് ആക്രോശിക്കുന്നത് ഓഡിയോയിൽ വ്യക്തമാണ്. ഇതാരാണെന്ന് സർക്കാർ വെളിപ്പെടുത്തണമെന്നും സുരേന്ദ്രൻ. ശബരിമല സംഘർഷങ്ങളുടെ പേരിൽ ജയിലിലായിരുന്ന സുരേന്ദ്രൻ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ശബരിമല വിഷയത്തിൽ സർക്കാർ പരാജയപ്പെട്ടു. യുവതീപ്രവേശനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം. വനിത മതിൽ യുവതീപ്രവേശനത്തിനുള്ള ബോധവത്ക്കരണമാണോയെന്നു സർക്കാർ വെളിപ്പെടുത്തണം. സുപ്രീം കോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ സിപിഎമ്മിനുള്ളിൽ തന്നെ ഭിന്നതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിടിവാശിയാണ് വിഷയങ്ങൾ വഷളാക്കിയത്. വിധി നടപ്പാക്കുമെന്നു പറഞ്ഞ പിണറായി വിജയൻ പിന്നീട് എന്തുകൊണ്ട് ആ തീരുമാനത്തിൽ നിന്നു പിന്നിലേക്ക് പോയി. വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്താണെങ്കിൽ അക്കാര്യം തുറന്നുപറയണം.

തനിക്കെതിരേ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നത്. കേസുകൾ നിയമപരമായും രാഷ്ട്രീയമായും നേരിടും. തനിക്ക് ചായ വാങ്ങിച്ചു തന്നതിന്‍റെ പേരിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതെന്നും സുരേന്ദ്രൻ പറഞ്ഞു. 

 


വാർത്തകൾ

Sign up for Newsletter



top