ISL-2018-219
16
December 2018 - 4:35 am IST
Flash News
Archives

World

mobile-phone-uae

ഫോൺ റീച്ചാർജ് ചെയ്യാൻ ഭർത്താവ് പണം നൽകിയില്ല; ഭാര്യ വിവാഹമോചനത്തിന്

Published:08 December 2018

തന്‍റെ ആവശ്യങ്ങൾക്കൊന്നും ഭർത്താവ് പണം നൽകുന്നില്ല. ഫോൺ റീ ചാർജ് ചെയ്യാൻ 50 ദിർഹം ചോദിച്ചത് പോലും തന്നില്ല. സുഹൃത്തുക്കളെ ഫോൺ ചെയ്യാനാണ് റീ ചാർജ് ചെയ്തു തരാൻ ഭർത്താവിനോട് ആവശ്യപ്പെട്ടത്. എന്നാൽ അതിനു പോലും ഫോൺ റീ ചാർജ് ചെയ്ത് തരാത്ത ഭർത്താവിനൊപ്പം ഒരുമിച്ച് ജീവിക്കാനാകില്ലെന്നും യുവതി കോടതിയിൽ വ്യക്തമാക്കി

അൽഐൻ: തന്‍റെ ആവശ്യങ്ങൾക്ക് ഭർത്താവ് പണം നൽകാത്തതിനാൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ. അൽഐൻ കോടതിയിലാണ് 20കാരിയായ യുവതി വിവാഹമോചനത്തിന് ഹർജി സമർപ്പിച്ചിരിക്കുന്നത്.

തന്‍റെ ആവശ്യങ്ങൾക്കൊന്നും ഭർത്താവ് പണം നൽകുന്നില്ല. ഫോൺ റീ ചാർജ് ചെയ്യാൻ 50 ദിർഹം ചോദിച്ചത് പോലും തന്നില്ല. സുഹൃത്തുക്കളെ ഫോൺ ചെയ്യാനാണ് റീ ചാർജ് ചെയ്തു തരാൻ ഭർത്താവിനോട് ആവശ്യപ്പെട്ടത്. എന്നാൽ അതിനു പോലും ഫോൺ റീ ചാർജ് ചെയ്ത് തരാത്ത ഭർത്താവിനൊപ്പം ഒരുമിച്ച് ജീവിക്കാനാകില്ലെന്നും യുവതി കോടതിയിൽ വ്യക്തമാക്കി. 

ഭർത്താവിന്‍റെ സാമ്പത്തിക പ്രശ്‌നങ്ങളൊക്കെ മനസിലാക്കി ഒരു വർഷത്തിലേറെ സഹിച്ചു. ഈ നാളുകളിൽ ഒരുപരാതിയും ഉന്നയിച്ചില്ല. തനിക്ക് ജോലിയില്ല, വിദ്യാഭ്യാസം കുറവുമാണ്. ഹൈസ്‌കൂൾ ഡിപ്ലോമ മാത്രമേയുള്ളൂ. ഭർത്താവിന്‍റെ വരുമാനത്തെ ആശ്രയിച്ചാണ് ജീവിതം.

എന്നാൽ അദ്ദേഹത്തിന്‍റെ തുച്ഛമായ വരുമാനവും മോശം ജീവിത സാഹചര്യവും തന്‍റെ ജീവിത ശൈലിയുമായി ചേർന്നു പോകില്ലെന്നും യുവതി കോടതിയിൽ വ്യക്തമാക്കി.എന്നാൽ കഴിയുന്നത്ര പണം ഭാര്യയ്ക്ക് നൽകാറുണ്ടെന്നു ഭർത്താവ് കോടതിയെ അറിയിച്ചു.

 


വാർത്തകൾ

Sign up for Newsletter



top