Published:08 December 2018
തൃശൂര്‍: തൃശൂരിൽ ഇന്ധനം നിറച്ച ടാങ്കർ ലോറി മറിഞ്ഞു. തൃശൂർ വാടാനപ്പിള്ളി ആയിരം കണ്ണിയിൽ ഡീ,ൽ കൊണ്ടു പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. ലോറിയിൽ നിന്നും ചെറിയ രീതിയിൽ ഇന്ധനം ചോർന്നു. ഇതേത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചതാണ് അപകടത്തിനു കാരണം.
ഡീസലുമായി എറണാകുളത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.