Flash News
Archives

Bollywood

ശ്രീദേവിക്കിത് വൈകിയെത്തിയ അംഗീകാരം

Published:13 April 2018

2017ല്‍ പുറത്തിറങ്ങിയ രവി ഉദ്യാവര്‍ സംവിധാനം ചെയ്ത മോം എന്ന ചിത്രത്തിൽ ദേവകി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പ്രകടനത്തിനാണ് മരണാന്തരം ശ്രിദേവിയെ തേടി മികച്ച നടിക്കുള്ള ദേശീയ അംഗീകാരമെത്തിയത്. ഇതോടെ മരണാനന്തരം ദേശീയ പുരസ്‌കാരം നേടുന്ന രാജ്യത്തെ ആദ്യ അഭിനേതാവായി മാറി.

ആറു ഭാഷകളില്‍ നാലു പതിറ്റാണ്ടിലേറെ കാലം ഇന്ത്യന്‍ വെള്ളിത്തിരയിലെ മുഖശ്രീയായിരുന്നിട്ടും ദേശീയ ചലച്ചിത്ര പുരസ്‌കാരമെന്ന അഭിനയ മികവിന്‍റെ മേല്‍വിലാസം ബോളിവുഡിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറായിരുന്ന ശ്രീദേവിയെ തേടിയെത്തിയത് വളരെ വൈകിയായിരുന്നു എന്നു പറയാതെ വയ്യ. വിവിധ കഥാപാത്രങ്ങളിലൂടെ തന്‍റെ അഭിനയത്തികവിന്‍റെ പകര്‍ന്നാട്ടം കാഴ്ചവെച്ചിട്ടുള്ള ശ്രീദേവി, അപ്രതീക്ഷിത വിയോഗത്തിലൂടെ മണ്‍മറഞ്ഞപ്പോള്‍ അവരുടെ പ്രതിഭയ്ക്കുള്ള അംഗീകാരമെന്ന നിലയിൽ ഒരു ദേശീയ പുരസ്‌കാര നേട്ടം ലഭിക്കാതെ പോയത് ഇനിയെന്നും ഒരു ചോദ്യ ചിഹ്നമായി ബാക്കി നില്‍ക്കുമെന്ന് കരുതവേയാണ്, ഇത്തവണത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ഇതുവരെയുള്ള കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ആ മൗലിക പ്രതിഭയെ തേടിയെത്തിയത്.

2017ല്‍ പുറത്തിറങ്ങിയ രവി ഉദ്യാവര്‍ സംവിധാനം ചെയ്ത മോം എന്ന ചിത്രത്തിൽ ദേവകി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പ്രകടനത്തിനാണ് മരണാനന്തരം ശ്രിദേവിയെ തേടി മികച്ച നടിക്കുള്ള ദേശീയ അംഗീകാരമെത്തിയത്. ഇതോടെ മരണാനന്തരം ദേശീയ പുരസ്‌കാരം നേടുന്ന രാജ്യത്തെ ആദ്യ അഭിനേതാവായി മാറി. ശ്രീദേവിയുടെ ആദ്യ ദേശീയ പുരസ്‌കാര നേട്ടം കൂടിയാണിത്. 

തനിമയാര്‍ന്ന അഭിനയം കാഴ്ചവെച്ചതിനാണ് ശ്രീദേവിക്ക് അവാര്‍ഡ് ലഭിച്ചതെന്ന് ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ വ്യക്തമാക്കി. പല തവണ ജൂറി അംഗങ്ങള്‍ക്കിടെ വോട്ടിങ് നടത്തിയിട്ടും എല്ലാ തവണയും ഒന്നാമതെത്തിയത് ശ്രീദേവിയായിരുന്നു. ഇത് അവരുടെ അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീദേവിയുടെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ മിസ്റ്റര്‍ ഇന്ത്യ സംവിധാനം ചെയ്തതും ശേഖര്‍ കപൂറായിരുന്നു. 

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനി്ന്ന ശ്രീദേവിയുടെ രണ്ടാം വരവിലെ ചിത്രമായിരുന്നു മോം. മകളെ ഉപദ്രവിച്ചവരോട് പ്രതികാരം ചെയ്യുന്ന ദേവകി എന്ന അമ്മയുടെ വേഷമായിരുന്നു ശ്രീദേവി ആ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ശ്രീദേവിയുടെ കരിയറിലെ 300ാം ചിത്രം എന്ന പ്രത്യേകതയും മോംമിനുണ്ടായിരുന്നു. അക്ഷയ് ഖന്ന, നവാസുദ്ദീന്‍ സിദ്ധിഖീ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇത്തവണത്തെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ഈ ചിത്രത്തിനാണ് ലഭിച്ചത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ പാശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയത്.

സാധാരണഗതിയിൽ മരണാനന്തരം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കാറില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ചട്ടങ്ങളില്‍ പുരസ്‌കാര ജേതാവ് നേരിട്ടെത്തി അവാര്‍ഡ് സ്വീകരിക്കണം എന്നൊരു നിബന്ധനയുള്ളതാണ് കാരണം. അല്ലാത്തപക്ഷം, അവരുടെ മേല്‍വിലാസത്തിലേക്ക് അവാര്‍ഡ് അയച്ചു കൊടുക്കണം എന്നാണ് നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ശ്രീദേവിക്ക് ഇത്തവണത്തെ ദേശീയ പുരസ്‌കാരം നല്‍കിയതോടെ അവാര്‍ഡിന്‍റെ നിയമങ്ങളിലും മാറ്റം വരുത്തേണ്ടി വരുമെന്നാണ് വിവരം. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top