Flash News
Archives

Market

കേരളം വാങ്ങുന്നത് 700 കോ​ടി​യു​ടെ സ്വ​ർ​ണം

Published:14 April 2018

ജി​എ​സ്ടി വി​ല്ല​നാ​യി എ​ന്നു പ​രാ​തി ഉ​യ​രു​മ്പോ​ഴും കേ​ര​ള​ത്തി​ലെ വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ കോ​ടി​ക​ളു​ടെ ക​ച്ച​വ​ടം. വി​ഷു, അ​ക്ഷ​യ​ത്രി​തീ​യ വ്യാ​പാ​ര​മാ​ണ് നി​ശ്ച​ല​മാ​യി​രു​ന്ന വി​പ​ണി​ക്ക് ഉ​ണ​ർ​വ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

കൊ​ച്ചി: ജി​എ​സ്ടി വി​ല്ല​നാ​യി എ​ന്നു പ​രാ​തി ഉ​യ​രു​മ്പോ​ഴും കേ​ര​ള​ത്തി​ലെ വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ കോ​ടി​ക​ളു​ടെ ക​ച്ച​വ​ടം. വി​ഷു, അ​ക്ഷ​യ​ത്രി​തീ​യ വ്യാ​പാ​ര​മാ​ണ് നി​ശ്ച​ല​മാ​യി​രു​ന്ന വി​പ​ണി​ക്ക് ഉ​ണ​ർ​വ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്.
 വി​ഷു വി​പ​ണി​യി​ല്‍ ഇ​ത്ത​വ​ണ ആ​യി​രം കോ​ടി​ക്കു മു​ക​ളി​ലാ​ണ് വ്യാ​പാ​രം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ​ര്‍ക്കാ​ര്‍ വി​ത​ര​ണം ചെ​യ്ത ക്ഷേ​മ​പെ​ഷ​നാ​ണ് ഈ ​ആ​വേ​ശം വി​പ​ണി​യി​ല്‍ ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഓ​ണ​ത്തി​ന് ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ക്ഷേ​മ​പെ​ഷ​ന്‍ ന​ല്‍കി​യ​ത് ന​ല്ല ച​ല​ന​മാ​യി​രു​ന്നു. വി​ഷു​വി​നു പി​ന്നാ​ലെ അ​ക്ഷ​യ ത്രി​തീ​യ വ​രു​ന്ന​താ​ണ് മ​റ്റൊ​രു ആ​വേ​ശം. 
  അ​ന്നേ ദി​നം മാ​ത്രം കേ​ര​ള​ത്തി​ലെ ജു​വ​ല്ല​റി​ക​ളി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് 700 കോ​ടി രൂ​പ​യു​ടെ വ്യാ​പാ​ര​മാ​ണ്. അ​ന്നേ ദി​വ​സം സ്വ​ര്‍ണ​വും വെ​ള്ളി​യും വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​ത് ഐ​ശ്വ​ര്യ​മാ​ണെ​ന്ന വി​ശ്വാ​സ​മാ​ണു കാ​ര​ണം. ഇ​ത്ത​വ​ണ സ്വ​ർ​ണാ​ഭ​ണ​ത്തി​നു പു​റ​മെ വെ​ള്ളി​യി​ലും അ​ക്ഷ​യ​ത്രി​തീ​യ ട്രെ​ന്‍ഡ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

 18ന് ​അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ല്‍ സ്വ​ര്‍ണം കൊ​ണ്ടു​പോ​കാ​ന്‍ ഇ​ന്ന​ലെ മു​ത​ല്‍ സ്വ​ര്‍ണ​ക്ക​ട​ക​ളി​ല്‍ പ​ണം ന​ല്‍കി ബു​ക്കി​ങ് ന​ട​ത്തു​ക​യാ​ണ്. കേ​ര​ള​ത്തി​ല്‍ വ​ര്‍ഷം 58,000 കോ​ടി​യു​ടെ വി​ൽ​പ്പ​ന​യാ​ണ് ന​ട​ക്കു​ന്ന​ത് ദി​വ​സം 160 കോ​ടി​യു​ടെ സ്വ​ര്‍ണ​വി​ൽ​പ്പ​ന ക​ണ​ക്കാ​ക്കി​യാ​ല്‍ അ​തി​ന്‍റെ നാ​ലി​ര​ട്ടി​യി​ലേ​റെ അ​ക്ഷ​യ തൃ​തീ​യ​യ്ക്കു വി​ല്‍ക്കും. വി​വാ​ഹ പാ​ര്‍ട്ടി​ക​ളും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്തു പ​ണം ന​ല്‍കി​യ ശേ​ഷം അ​ക്ഷ​യ തൃ​തീ​യ ദി​വ​സം വ​ന്നു വാ​ങ്ങു​ന്നു​ണ്ട്. 

  ഒ​രു ഗ്രാം ​മു​ത​ല്‍ പ​വ​നു​ക​ള്‍ വ​രെ​യു​ള്ള സ്വ​ര്‍ണ​നാ​ണ​യ​ങ്ങ​ളാ​ണു വി​ല്‍ക്കു​ന്ന​തി​ല്‍ വ​ലി​യൊ​രു ഭാ​ഗം. ഒ​രു ഗ്രാം, ​ര​ണ്ടു ഗ്രാം, ​അ​ര​പ്പ​വ​ന്‍ എ​ന്നി​ങ്ങ​നെ. വേ​ളാ​ങ്ക​ണ്ണി മാ​താ​വ്, മ​ഹാ​ല​ക്ഷ്മി, ശ്രീ​പ​ത്മ​നാ​ഭ​ന്‍, ഗു​രു​വാ​യൂ​ര​പ്പ​ന്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍ കൊ​ത്തി​യ നാ​ണ​യ​ങ്ങ​ള്‍ അ​ര​പ്പ​വ​നി​ലും ഒ​രു പ​വ​നി​ലു​മു​ള്ള​തി​നു വ​ന്‍ ഡി​മാ​ന്‍ഡാ​ണ്.

 വൈ​ര​ക്ക​ല്‍ പെ​ന്‍ഡ​ന്‍റു​ക​ളും മൂ​ക്കു​ത്തി​ക​ളും ചെ​റി​യ നെ​ക്ലേ​സു​ക​ളും അ​ക്ഷ​യ തൃ​തീ​യ​യു​ടെ വി​ൽ​പ്പ​ന​യാ​ണ്. ഒ​രു ക്യാ​ര​റ്റ് വൈ​ര​ക്ക​ല്ലി​ന് 70,000 മു​ത​ല്‍ ഒ​രു ല​ക്ഷം വ​രെ വി​ല​യു​ണ്ട്. അ​ക്ഷ​യ തൃ​തീ​യ പ്ര​മാ​ണി​ച്ചു വ​ന്‍കി​ട സ്വ​ര്‍ണാ​ഭ​ര​ണ​ശാ​ല​ക​ള്‍ ക്യാ​ര​റ്റി​ന് 12,000 രൂ​പ വ​രെ ഡി​സ്ക്കൗ​ണ്ട് ന​ല്‍കു​ന്നു.

ക​ഴി​ഞ്ഞ അ​ക്ഷ​യ തൃ​തീ​യ​ക്കാ​ല​ത്തു ഗ്രാ​മി​ന് 2600 രൂ​പ​യ്ക്ക​ടു​ത്താ​യി​രു​ന്ന സ്വ​ര്‍ണ​വി​ല ഇ​പ്പോ​ള്‍ ഗ്രാ​മി​നു 2875 രൂ​പ​യി​ലെ​ത്തി​യെ​ങ്കി​ലും ഡി​മാ​ന്‍ഡി​നു കു​റ​വി​ല്ല. ബു​ക്കി​ങ്ങ് തു​ട​ങ്ങി​യ​തോ​ടെ ഇ​ന്ന​ലെ മു​ത​ല്‍ സ്വ​ർ​ണ​ത്തി​ന്‍റെ ഡി​മാ​ന്‍റ് ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. 

 

Tags :

Gold
GST

വാർത്തകൾ

Sign up for Newslettertop