20
April 2018 - 12:05 pm IST
Flash News
Archives

Gadget

സിം ​ലാ​പ്ടോ​പ്പു​മാ​യി  ജി​യോ

സിം ​ലാ​പ്ടോ​പ്പു​മാ​യി ജി​യോ

Published:14 April 2018

ഡേ​റ്റാ ബി​സി​ന​സി​ന്‍റെ ആ​ധി​പ​ത്യം  നി​ല​നി​ര്‍ത്താ​ന്‍ സ്മാ​ര്‍ട്ട്ഫോ​ണു​ക​ള്‍, 4ജി ​ഫീ​ച്ച​ര്‍ ഫോ​ണു​ക​ള്‍ എ​ന്നി​വ​യ്ക്ക് പി​ന്നാ​ലെ സിം ​കാ​ർ​ഡോ​ഡു​കൂ​ടി​യ  ലാ​പ്ടോ​പ്പ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​ന് റി​ല​യ​ന്‍സ് ജി​യോ ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു. 

കൊ​ച്ചി: ഡേ​റ്റാ ബി​സി​ന​സി​ന്‍റെ ആ​ധി​പ​ത്യം  നി​ല​നി​ര്‍ത്താ​ന്‍ സ്മാ​ര്‍ട്ട്ഫോ​ണു​ക​ള്‍, 4ജി ​ഫീ​ച്ച​ര്‍ ഫോ​ണു​ക​ള്‍ എ​ന്നി​വ​യ്ക്ക് പി​ന്നാ​ലെ സിം ​കാ​ർ​ഡോ​ഡു​കൂ​ടി​യ  ലാ​പ്ടോ​പ്പ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​ന് റി​ല​യ​ന്‍സ് ജി​യോ ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു. 
വി​ന്‍ഡോ​സ് 10 ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ലാ​പ്പു​ക​ള്‍ സെ​ല്ലു​ലാ​ര്‍ ക​ണ​ക്ഷ​നൊ​പ്പം ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​യോ യു​എ​സി​ലെ പ്ര​മു​ഖ ചി​പ്പ് ക​മ്പ​നി​യാ​യ ക്വാ​ല്‍ക്കോ​മു​മാ​യി ച​ര്‍ച്ച​ക​ള്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. 

4ജി ​ഫീ​ച്ച​ര്‍ ഫോ​ണു​ക​ളി​ല്‍ ജി​യോ​യു​മാ​യും റി​ല​യ​ന്‍സ് റീ​ട്ടെ​യ്‌​ലു​മാ​യും ക്വാ​ല്‍കോം നി​ല​വി​ല്‍ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. സെ​ല്ലു​ലാ​ര്‍ ക​ണ​ക്റ്റി​വി​റ്റി​യോ​ട് കൂ​ടി​യ​തും സ്മാ​ര്‍ട്ട്ഡ്രാ​ഗ​ണ്‍ 835 പ്രൊ​സ​സ​റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തു​മാ​യ ലാ​പ്ടോ​പ്പു​ക​ളു​ടെ വി​ത​ര​ണ​ത്തി​നാ​യി രാ​ജ്യ​ത്തെ ഇ​ന്‍റ​ര്‍നെ​റ്റ് ഓ​ഫ് തി​ങ്സ്  (ഐ​ഒ​ടി) ബ്രാ​ന്‍ഡാ​യ സ്മാ​ര്‍ട്രൊ​ണു​മാ​യി ക്വാ​ല്‍കോം ച​ര്‍ച്ച ന​ട​ത്തു​ന്നു​ണ്ട്.

 റി​ല​യ​ന്‍സ് റീ​ട്ടെ​യ്ല്‍ വ​ഴി, ലൈ​ഫ് സ്മാ​ര്‍ട്ട്ഫോ​ണു​ക​ള്‍, 4ജി ​ഫീ​ച്ച​ര്‍ ഫോ​ണു​ക​ള്‍ മു​ത​ലാ​യ​വ ജി​യോ ഇ​തി​ന​കം ത​ന്നെ വി​ല്‍പ്പ​ന ന​ട​ത്തു​ന്നു​ണ്ട് . ഒ​രോ വ​ര്‍ഷ​വും 50 ല​ക്ഷ​ത്തോ​ളം ലാ​പ്ടോ​പ്പു​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും വൈ​ഫൈ നെ​റ്റ് വ​ര്‍ക്കു​ക​ളും മ​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​വ​യാ​ണ്. പു​തി​യ രീ​തി​യി​ല്‍ ഉ​ള്ള​വ എ​ത്തു​ന്ന​തോ​ടെ ഭൂ​രി​പ​ക്ഷം ബി​സി​ന​സും ത​ങ്ങ​ളി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് ജി​യോ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter