18
June 2019 - 10:22 am IST

Download Our Mobile App

Flash News
Archives

Crime

shower

അച്ഛനും അമ്മയും കുളിമുറിയിൽ: എട്ടു മാസം പ്രായമുള്ള കുട്ടിക്ക് മൂന്നു വയസുകാരന്‍റെ വെടിയേറ്റു

Published:12 December 2018

കുട്ടികളെ മുറിയിൽ തനിച്ചാക്കി ദമ്പതികൾ ഒന്നിച്ചു കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച കാട്ടിയ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു.

മെക്സിക്കോ സിറ്റി: അച്ഛനും അമ്മയും കുളിക്കുന്നതിനിടയിൽ മൂന്നു വയസുകാരൻ എട്ടു മാസം പ്രായമായ സഹോദരിയെ വെടിവെച്ചു. കുട്ടി തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു.

കുട്ടികളെ മുറിയിൽ തനിച്ചാക്കി ദമ്പതികൾ ഒന്നിച്ചു കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച കാട്ടിയ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. 18 കാരിയായ ഷയാനെ നെല്‍സണും 21 കാരനായ ടിറില്‍ ബിറ്റ്സ്ലിയ്ക്കുമെതിരെ ബാലപീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്.

തങ്ങളുടെ പക്കൽ തോക്ക് ഉണ്ടായിരുന്നില്ലെന്നും മോട്ടലിൽ മുൻപു താമസിച്ചിരുന്നവർ ഉപേക്ഷിച്ചതാകാമെന്നും നെൽസൺ പറഞ്ഞു. എന്നാൽ സംഭവത്തിനു ശേഷം ടിറിൽ തോക്കു തുടയ്ക്കുന്നത് കണ്ട ദൃക്സാക്ഷികളുണ്ട്. വെടിയേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. നിലവിലെ ആരോഗ്യ സ്ഥിതി സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. 


വാർത്തകൾ

Sign up for Newsletter



top