06
March 2021 - 12:49 pm IST

Download Our Mobile App

Kerala

sabarimala-women-entry-ayyappa-jyothi

വനിതാ മതിലിനെതിരേ സംസ്ഥാനത്തുടനീളം അയ്യപ്പ ജ്യോതി തെളിയിക്കും: ശബരിമല കര്‍മ സമിതി

Published:12 December 2018

ഡിസംബര്‍ 26ന് മഞ്ചേശ്വരം മുതൽ പാറശാല വരെ ദേശീയ പാതകളെയും പ്രമുഖ സംസ്ഥാന പാതകളെയും കൂട്ടിയിണക്കിയാവും അയ്യപ്പ ജ്യോതി തെളിയിക്കുകയെന്ന് ശബരിമല കര്‍മ സമിതി അറിയിച്ചു

തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ സർക്കാർ സംഘടിപ്പിക്കുന്ന വനിത മതിലിന് ബദലായി ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം അയ്യപ്പജ്യോതി തെളിയിക്കുന്നു. ഡിസംബര്‍ 26ന് മഞ്ചേശ്വരം മുതൽ പാറശാല വരെ ദേശീയ പാതകളെയും പ്രമുഖ സംസ്ഥാന പാതകളെയും കൂട്ടിയിണക്കിയാവും അയ്യപ്പ ജ്യോതി തെളിയിക്കുകയെന്ന് ശബരിമല കര്‍മ സമിതി അറിയിച്ചു. ഇന്നു വിളിച്ചു ചേർത്ത കര്‍മ സമിതിയുടെ യോഗത്തിലാണ് തീരുമാനം. 

അതേസമയം, വിവിധ ഹിന്ദു സംഘടനകൾ യോഗത്തിൽ പങ്കെടുത്തെങ്കിലും എസ്എൻഡിപി വിട്ടുനിന്നു. വെള്ളാപ്പള്ളിയോട് അയപ്പ ജ്യോതി തെളിയിക്കുന്നതില്‍ പങ്കെടുക്കാൻ അഭ്യർഥിച്ചു സമീപിക്കുമെന്നും തെറ്റിദ്ധാരണയുണ്ടെങ്കിൽ പരിഹരിക്കുമെന്നും കര്‍മ സമതി ഭാരവാഹികള്‍ വ്യക്തമാക്കി. കെപിഎംഎസിലെ ഒരു വിഭാഗം സഹകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top