Flash News
Archives

Crime

കസ്റ്റഡി മരണം: പൊലീസ് വാദം തള്ളി ഡോക്റ്റർ, ശ്രീജിത്തിന് പരുക്കേറ്റത് മൂന്നു ദിവസത്തിനിടെയെന്ന് മൊഴി

കസ്റ്റഡി മരണം: പൊലീസ് വാദം തള്ളി ഡോക്റ്റർ, ശ്രീജിത്തിന് പരുക്കേറ്റത് മൂന്നു ദിവസത്തിനിടെയെന്ന് മൊഴി

Published:14 April 2018

വീടാക്രമണത്തിനിടെയുള്ള അടിപിടിയിൽ കുടലിന്​ മാരകമായി പരിക്കേറ്റിരുന്നു എങ്കിൽ ചികിത്​സയില്ലാതെ ശ്രീജിത്തിനു ഇത്രയും ദിവസം പിടിച്ചു നിൽക്കാനാകില്ലെന്ന്​ ഡോക്​റ്റർമാർ വ്യക്​തമാക്കി.

അതിനാൽ പൊലീസുകാർ പിടികൂടിയപ്പോൾ വേദനയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്നതാണെന്ന വാദവും നിലനിൽക്കില്ല.

കൊച്ചി: വാരാപ്പുഴ സ്വദേശി ശ്രീജിത്തിനെ കസ്​റ്റഡിയിൽ മർദിച്ചിട്ടില്ലെന്ന പൊലീസ്​ വാദം പൊളിയുന്നു. ശ്രീജിത്തിനു പരുക്കേറ്റത് മരണത്തിനു മുമ്പുള്ള മൂന്ന്​ ദിവസത്തിടെയാണെന്ന്​​ പോസ്​റ്റ്​ മോർട്ടം നടത്തിയ ഡോക്​റ്റർമാർ കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്​ മൊഴി നൽകി. ഇതോടെ വീടാക്രമണത്തിനിടെ ഉണ്ടായ സംഘർഷത്തിനിടെ​ മർദനമേറ്റതാണെന്ന പൊലീസ്​ വാദം ദുർബലമാക്കുന്നതാണ്​ ഡോക്​ടർമാരുടെ മൊഴി.

വീടാക്രമണത്തിനിടെയുള്ള അടിപിടിയിൽ കുടലിന്​ മാരകമായി പരിക്കേറ്റിരുന്നു എങ്കിൽ ചികിത്​സയില്ലാതെ ശ്രീജിത്തിനു ഇത്രയും ദിവസം പിടിച്ചു നിൽക്കാനാകില്ലെന്ന്​ ഡോക്​റ്റർമാർ വ്യക്​തമാക്കി. അതിനാൽ പൊലീസുകാർ പിടികൂടിയപ്പോൾ വേദനയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്നതാണെന്ന വാദവും നിലനിൽക്കില്ല. ഇതോടെ കസ്​റ്റഡി മർദനം തന്നെയാണ് ശ്രീജിത്തിന്‍റെ​ മരണത്തിനു ഇടയാക്കിയതെന്നും വ്യക്​തമാകുകയാണ്.

നേരത്തെ, ശ്രീജിത്തിനെ കസ്​റ്റഡിയിലെടുത്ത മൂന്ന്​ പൊലീസുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്​ത ശേഷം​ വിട്ടയച്ചിരുന്നു. അതേസമയം, ശ്രീജിത്തിനു മർദനമേറ്റതു വരാപ്പുഴ പൊലീസിന്‍റെ കസ്റ്റഡിയിൽ വെച്ചാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter