Flash News
Archives

Reviews

shoplifters-japanese-movie

ഒസാക്കു എന്ന കള്ളന്‍റെ ജീവിതത്തിലൂടെ ഷോപ്പ് ലിഫ്റ്റേഴ്സ്

Published:13 December 2018

# ശ്രീജിത്ത് കൃഷ്‌ണൻ

ഒരു ദിവസം കളവ് കഴിഞ്ഞ വരുമ്പോൾ ഒരു പെൺകുട്ടിയെ റോഡിൽ വച്ച് കണ്ട് മുട്ടുന്നു. ആ കുട്ടിയെ വീട്ടിലേക്ക് കൊണ്ടു പോരുന്നു.മാതാപിതാക്കളുടെ മർദനത്താൽ കുട്ടിക്ക് മുറിവുകൾ സംഭവിച്ചിട്ടുണ്ട്. അവിടെ നിന്നാണ് സിനിമ തുടങ്ങുന്നത്.

കാൻ ചലചിത്രമേളയിൽ നല്ല ചിത്രത്തിനുള്ള അവാർഡ് നേടിയ സിനിമായാണ് ഷോപ്പ് ലിഫ്റ്റേഴ്സ്. ഒറ്റവാക്കിൽ പറഞ്ഞാൽ നന്മയുള്ള ചിത്രം. അന്നത്തെ അവശ്യങ്ങൾക്കായി കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന പണിയാണ് ഒസാക്കുവിനും മകൻ ഷോട്ടക്കും. കുടുതൽ വരുന്ന സാധനങ്ങൾ ഒസാക്കു വിൽക്കുകയും ചെയ്യും. ഒരു ദിവസം കളവ് കഴിഞ്ഞ വരുമ്പോൾ ഒരു പെൺകുട്ടിയെ റോഡിൽ വച്ച് കണ്ട് മുട്ടുന്നു. ആ കുട്ടിയെ വീട്ടിലേക്ക് കൊണ്ടു പോരുന്നു.മാതാപിതാക്കളുടെ മർദനത്താൽ കുട്ടിക്ക് മുറിവുകൾ സംഭവിച്ചിട്ടുണ്ട്. അവിടെ നിന്നാണ് സിനിമ തുടങ്ങുന്നത്.

പീന്നിട് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങൾ രാഷ്ട്രീയമായും സാമൂഹികമായും പറയാതെ പറയുന്നു. ഒരു ഒറ്റമുറിയിലാണ് ഇവർ താമസിക്കുന്നത്. ഓസാക്കുവിന്‍റെ ഭാര്യയെ കൂടാതെ അമ്മയും ഈ വീട്ടിൽ ഒറ്റമുറിയിൽ താമസച്ചിരുന്നത്. ഓസാക്കുവിന്‍റെ കുടുബം വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. യുനി എന്ന കുട്ടി ആ കുടുബത്തിൽ വന്നത്തോടെ അവിടത്തെ അംഗമായി മാറുന്നു. സിനിമയിലെ പലസംഭാഷണങ്ങളും നമ്മളെ ചിന്തിപ്പിക്കുന്നുണ്ട്.ഷോട്ടയുടെ സംഭാഷണമുണ്ട് വീട്ടിൽ നിന്നും പഠിക്കാൻ പറ്റാത്തത് സ്കൂളിൽ നിന്ന് പഠിക്കാൻ സാധിക്കുമോ.ചിത്രത്തിലെ ഒരോ സംഭാഷങ്ങളും, രംഗങ്ങളും സമകാലിക സംഭവങ്ങളുമായി താരതമ്യപെടുത്താം. സിനിമ കഴിയുമ്പോൾ ഒസാക്കുവും, ഷോട്ടയും, യുനി നമ്മുടെ മനസിൽ നിന്ന് പോകുകയില്ല. പ്രത്യേകിച്ച് കുട്ടികളായ ഷോട്ടയും യുനിയും.


വാർത്തകൾ

Sign up for Newsletter



top