ISL-2018-219
18
January 2019 - 11:59 pm IST
Flash News
Archives

Americas

fomaa-florida-malayalee-association

ഫോമ വില്ലേജിനു വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷന്‍റെ സംഭാവന

Published:13 December 2018

മലയാളി അസോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡ, രാഗ എന്നീ സംഘടനകൾ ചേർന്നു കേരള പുനർനിർമ്മാണത്തിനായി “കേരളത്തിന് ഒരു കൈത്താങ്ങ്” എന്ന പരിപാടിയിലൂടെ സമാഹരിച്ച പതിനാറായിരം ഡോളര്‍ ഫോമയുടെ വില്ലേജ് നിർമാണ പദ്ധതിയിലേക്കു നൽകും.

ഫ്ലോറിഡ: പ്രളയത്തിൽ കിടപ്പാടം നഷ്ടമായവർക്ക് കൈത്താങ്ങൊരുക്കുന്ന ഫോമ വില്ലേജിനു വെസ്റ്റ് ഫ്ലറിഡയിലെ മലയാളി അസോസിയേഷന്‍റെ സംഭാവന. മലയാളി അസോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡ, രാഗ എന്നീ സംഘടനകൾ ചേർന്നു കേരള പുനർനിർമ്മാണത്തിനായി “കേരളത്തിന് ഒരു കൈത്താങ്ങ്” എന്ന പരിപാടിയിലൂടെ സമാഹരിച്ച പതിനാറായിരം ഡോളര്‍ ഫോമയുടെ വില്ലേജ് നിർമാണ പദ്ധതിയിലേക്കു നൽകും.

ധനസമാഹാരണ പരിപാടികൾക്ക്  മലയാളി അസോസിയേഷൻ ഒഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡ പ്രസിഡന്‍റ്  നീനു വിഷ്ണു പ്രതാപ്, സെക്രട്ടറി കിരൺ മേനോൻ, വൈസ് പ്രസിഡന്‍റ്  രാഹുൽ ജോൺ, ജോയിന്‍റ് സെക്രട്ടറി മായ ഗോപി, ട്രഷറർ ബിന്ദു അശോക് എന്നിവരും, രാഗയിൽ നിന്ന് ഡോ: ലക്ഷ്മി കൃഷ്ണൻ, ഡോ: രത്ന ഭൂഷൺ, ഹർഷദ് ഭട്ട് എന്നിവരും നേതൃത്വം നല്‍കി.

ഫോമ സൺഷൈൻ (ഫ്ലോറിഡ) റീജിയണൽ പി.ആർ.ഒ അശോക്  പിള്ള, റീജണൽ വൈസ്  പ്രസിഡന്‍റ് ബിജു തോണിക്കടവിൽ എന്നിവർ ഫണ്ടു സമാഹരണത്തിനു സഹകരിച്ചവർക്ക് കൃതജ്ഞത അറിയിച്ചു. ഡിസംബർ പതിനഞ്ചാം തീയതി നടക്കുന്ന ക്രിസ്തുമസ്, ന്യൂ ഇയർ പരിപാടിയിൽ പതിനാറായിരം ഡോളറിന്‍റെ ചെക്ക്‌  ബിജു തോണിക്കടവിലിനു കൈമാറും.

 പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ, സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്‌, വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവർ മലയാളി അസോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയോടും രാഗയോടും നന്ദിയറിയിച്ചു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top