Flash News
Archives

Other news

കോമൺവെൽത്തിൽ ഇന്ത്യക്കിന്ന് ആറാം സ്വർണം, മെഡൽ നേട്ടത്തിൽ ഹാഫ് സെഞ്വറി തികച്ചു

Published:14 April 2018

ഗുസ്തിയിൽ നിന്നു മൂന്നും ബോക്സിങ്ങിൽ നിന്നു രണ്ടും ട്രാക്ക് ആൻഡ് ഫീൽഡ് ഇനമായ ജാവലിൻ ത്രോയിൽ നിന്നും ഒരു സ്വർണവുമാണ് ഇന്ത്യൻ താരങ്ങൾ ശനിയാഴ്ച മാത്രം കരസ്ഥമാക്കിയത്.

ഇതിനു പുറമേ ബോക്സിങ്ങിൽ ഒരു വെള്ളിയും ഗുസ്തിയിൽ നിന്നു ഒരു വെങ്കലവും നേടിയതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം അമ്പതു പിന്നിട്ടു.

ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. ഗെയിംസിന്‍റെ പത്താം ദിനമായ ശനിയാഴ്ച മാത്രം ആറ് സ്വർണമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. ഗുസ്തിയിലും ബോക്സിങ്ങിൽ നിന്നു രണ്ടു വീതവും ഷൂട്ടിങ്ങ്, ട്രാക്ക് ആൻഡ് ഫീൽഡ് ഇനമായ ജാവലിൻ ത്രോയിൽ നിന്നും ഓരോ സ്വർണവുമാണ് താരങ്ങൾ കരസ്ഥമാക്കിയത്. ഇതിനു പുറമേ ബോക്സിങ്ങിൽ ഒരു വെള്ളിയും ഗുസ്തിയിൽ നിന്നു ഒരു വെങ്കലവും നേടിയതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം അമ്പത്തൊന്നായി ഉയർന്നു. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം 23 സ്വർണവും 13 വെള്ളിയും 14 വെങ്കലവുമോടെ മെഡൽ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

വി​നേ​ഷ് ഫോ​ഗ​ത്തും സു​മി​ത്ത് മാലിക്കു​മാ​ണ് ഗോദയിൽ നിന്നും രാജ്യത്തിനായി സ്വ​ർ​ണം നേ​ടി​യ​ത്. ഗുസ്തിയിൽ പു​രു​ഷ​ന്മാ​രു​ടെ 125 കി​ലോ നോ​ര്‍​ഡി​ക് വി​ഭാ​ഗ​ത്തി​ലാ​ണ് സു​മി​ത്തി​ന്‍റെ സു​വ​ർ​ണ നേ​ട്ടം. പ​രുക്കി​നെ തു​ട​ർ​ന്ന് എതിരാളിയായ നൈ​ജീ​രി​യ​ൻ താ​രം സി​നി​വി ബോ​ൾ​റ്റി​ക് പി​ന്മാ​റി​യ​തോ​ടെ​യാണ് സുമിതിന് സ്വർണം ലഭിച്ചത്. തൊട്ടു പിന്നാലെ വ​നി​ത​ക​ളു​ടെ ഗുസ്തിയിൽ 50 കി​ലോ ഫ്രീ​സ്റ്റൈ​ല്‍ വി​ഭാ​ഗ​ത്തി​ൽ വി​നേ​ഷ് ഫോ​ഗ​ത്തും സുവർണ നേട്ടം കരസ്ഥമാക്കി. കാ​ന​ഡ താ​രം ജെസി​ക്ക മ​ക്ഡോ​ണ​ൾ​ഡി​നെ 13-3നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാണ് വിനേഷ് ഇന്ത്യക്കായി 23ാം സ്വർണം നേടിയത്.

ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമെന്ന് അറിയപ്പെടുന്ന നീരജ് ചോപ്രയിലൂടെയാണ് ശനിയാഴ്ച കോമൺവെൽത്ത് ഗെയിംസിലെ നാലാം സ്വർണം സ്വന്തമാക്കിയത്. ഇരുപതുകാരനായ നീരജ് ചോപ്രയുടെ സീസണിലെ ഏറ്റവും മികച്ച പ്രകടനമായ 86.47 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചായിരുന്നു ഈ സുവർണ നേട്ടം. കോമൺവെൽത്ത് ഗെയിംസിന്‍റെ ചരിത്രത്തിൽ അത്‌ലറ്റിക്സ് ഇനങ്ങളിൽ നിന്നും ഇന്ത്യ നേടുന്ന നാലാമത്തെ വ്യക്തിഗത സ്വർണ്ണ മെഡലാണ് നീരജിന്‍റേത്. നേരത്തെ, 440 യാർഡ് മത്സരത്തിൽ മിൽഖ സിങും 2010ൽ ഡിസ്‌കസ് ത്രോയിൽ നിന്നും കൃഷ്ണ പൂനിയയും 2014ൽ ഡിസ്‌കസ് ത്രോയിലെ പുരുഷ വിഭാഗത്തിൽ വികാസ് ഗൗഡയുമാണ് ഇതിനു മുമ്പ് അത്‌ലറ്റിക് ഇനങ്ങളിൽ നിന്നും വ്യക്തിഗതനേട്ടം സ്വന്തമാക്കിയിട്ടുളളത്.

ശനിയാഴ്ച കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സിലെ ഇടിക്കൂട്ടിൽ നിന്നും മേരികോമിലൂടെയാണ് ഇന്ത്യ സ്വർണവേട്ട പുനഃരാരംഭിച്ചത്. വനിതകളുടെ ബോ​​ക്സിങ്ങിൽ 45-48 കി​​ലോ​​ഗ്രാം വിഭാഗത്തിലായിരുന്നു മേരികോമിന്‍റെ സുവർണ നേട്ടം. തൊട്ടുപിന്നാലെ 52 ​​കി​​ലോ​​ വിഭാഗം ബോക്സിങ്ങിൽ ഗൗ​​ര​​വ് സോ​​ള​​ങ്കിയും ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിളിൽ നിന്നും സജ്ഞീവ് രജ്പുത്തും സ്വർണം നേടി. അതേസമയം, ഇടിക്കൂട്ടിലെ മറ്റൊരു സ്വർണ മെഡൽ പ്രതീക്ഷയായിരുന്ന പു​രു​ഷ​ൻ​മാ​രു​ടെ 46-49 കി​ലോ വി​ഭാ​ഗ​ത്തിലെ അ​മി​ത് പ​ങ്ക​ലിന് വെ​ള്ളി മെഡൽ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ഇതിനു പുറമേ വനിതാ ഗുസ്തിയിലെ 62 കിലോ നോർഡിക് വിഭാഗത്തിൽ സാക്ഷി മാലിക് വെങ്കലവും നേടി. 

അതേസമയം, ബാഡ്മിന്‍റൺ കോർട്ടിൽ നിന്നും ഇന്ത്യ ഒരു സ്വർണ മെഡൽ ഉറപ്പാക്കിയിട്ടുണ്ട്. വനിതാ സിംഗിൾസ് ബാഡ്മിന്‍റണ്‍ ഫൈനലിൽ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവായ പി.വി.സിന്ധുവും ലോക 12ാം റാങ്കുകാരി സൈന നെഹ്‌വാളും പ്രവേശിച്ചതോടെയാണ് ഈയിനത്തിലെ സ്വർണ മെഡൽ ഇന്ത്യ ഉറപ്പാക്കിയത്. കൂടാതെ പുരുഷ വിഭാഗം സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഇന്ത്യയുടെ കെ. ശ്രീകാന്തും ഫൈനലിൽ കടന്നിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസ് ഞായറാഴ്ച അവസാനിക്കാനിരിക്കേ 23 സ്വർണവും 13 വെള്ളിയും 15 വെങ്കലവും ഉൾപ്പെടെ ആകെ 51 മെഡലുകൾ നേടി ഇന്ത്യ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്.


വാർത്തകൾ

Sign up for Newslettertop