Subpage Banner
Subpage Banner
21
September 2018 - 9:26 am IST

World

സിറിയയിലെ വ്യോമാക്രമണം; രക്ഷാസമിതി വിളിച്ചു ചേർക്കണമെന്ന് റഷ്യ

Published:14 April 2018

അമെരിക്കയുടെ ആക്രമണം, രാജ്യാന്തര ബന്ധങ്ങളെ ഉലയ്ക്കുമെന്നും സിറിയന്‍ ജനതയുടെ ജീവിതം ദുസഹമാക്കുമെന്നും റഷ്യൻ പ്രസിഡന്‍റ് വ്ളാഡ്മിർ പുടിൻ പറഞ്ഞു.

വിഷയം ചർച്ച ചെയ്യാൻ യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വാഷിംഗ്‌ടൻ: സിറിയയിൽ വ്യോമാക്രമണം നടത്തിയ അമെരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശക്തമായ മുന്നറിയിപ്പുമായി സിറിയയുടെ സുഹൃദ് രാഷ്ട്രമായ റഷ്യ രംഗത്തെത്തി. അമെരിക്കയുടെ ആക്രമണം, രാജ്യാന്തര ബന്ധങ്ങളെ ഉലയ്ക്കുമെന്നും സിറിയന്‍ ജനതയുടെ ജീവിതം ദുസഹമാക്കുമെന്നും റഷ്യൻ പ്രസിഡന്‍റ് വ്ളാഡ്മിർ പുടിൻ പറഞ്ഞു. വിഷയത്തിൽ യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സിറിയയ്ക്കെതിരെ വ്യോമാക്രമണം നടത്തിയ അമെരിക്കയ്ക്കെതിരേ നേരത്തെയും റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സംഭവത്തില്‍ അമെരിക്ക കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് റഷ്യ പ്രതികരിച്ചത്. എല്ലാവരും ഭയപ്പെട്ട കാര്യമാണു സംഭവിച്ചിരിക്കുന്നത്. ഞങ്ങളുടെ മുന്നറിയിപ്പെല്ലാം അവര്‍ തള്ളി. നേരത്തേ തയ്യാറാക്കിയെടുത്ത ഒരു 'പദ്ധതി'യാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഞങ്ങളെ പലപ്പോഴായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒരു കാര്യം ഉറപ്പായും പറയാം, ഇത്തരം നടപടികള്‍ക്കെല്ലാം കൃത്യമായ തിരിച്ചടിയുണ്ടാകും. അതിന്‍റെയെല്ലാം ഉത്തരവാദിത്തം യുഎസിനും ബ്രിട്ടണും ഫ്രാന്‍സിനുമായിരിക്കും. റഷ്യന്‍ പ്രസിന്‍റിനെ അപമാനിക്കുന്നതു വച്ചുപൊറുപ്പിക്കാനാകില്ല. ലോകത്ത് ഏറ്റവുമധികം രാസായുധം ശേഖരിച്ചു വച്ചിരിക്കുന്ന യുഎസിന് റഷ്യയെ വിമര്‍ശിക്കാന്‍ യാതൊരു അധികാരവുമില്ല' യുഎസിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി ആന്‍റനോവ് പറഞ്ഞു.

ബ്രിട്ടനും ഫ്രാന്‍സിനൊപ്പമാണ് അമെരിക്ക സൈനിക നടപടി കൈകൊണ്ടിരിക്കുന്നത്. വിമതർക്കേതിരേ സിറിയൻ സൈന്യത്തിന്‍റെ രാസായുധ പ്രയോഗത്തിനു മറുപടിയായാണ് അമെരിക്കയും സഖ്യകക്ഷികളും സിറിയയിൽ വ്യോമാക്രമണം നടത്തിയത്. സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുഎസിന്‍റെ ഏതൊരു ആക്രമണം ഫലപ്രദമായി ചെറുക്കുമെന്ന് സിറിയൻ ഭരണകൂടവും  മറുപടി നൽകിയിട്ടുണ്ട്,


വാർത്തകൾ

Sign up for Newsletter



top