Flash News
Archives

World

സിറിയയിലെ അമെരിക്കൻ വ്യോമാക്രമണം; ചേരി തിരിഞ്ഞ് ലോകരാജ്യങ്ങൾ

Published:14 April 2018

നൂറോളം മിസൈലുകളാണ് സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ക്കു നേരെ പ്രയോഗിച്ചതെന്നാണ് അമെരിക്ക വ്യക്തമാക്കിയത്. എന്നാല്‍ മുപ്പതോളം മിസൈലുകളാണു വന്നതെന്നും അവയില്‍ ഭൂരിഭാഗവും തകര്‍ത്തുവെന്നാണ് സിറിയയുടെ പ്രതികരണം. ദമാസ്‌കസിനു തെക്കു ഭാഗത്ത് 13 മിസൈലുകള്‍ തകര്‍ത്തെന്നും സിറിയന്‍ വ്യോമസേന അറിയിച്ചു. സൈനിക നടപടിയുടെ പ്രത്യാഘാതം അമെരിക്ക നേരിടേണ്ടിവരുമെന്ന് അമെരിക്കയിലെ റഷ്യന്‍ സ്ഥാനപതി അനറ്റോലി  അന്‍റനോവ് മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു.

വാഷിംഗ്‌ടൻ‌: സിറിയയിൽ അമെരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ചേരി തിരിഞ്ഞ് ലോകരാജ്യങ്ങൾ.അമെരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടനും , ഫ്രാൻസും , തുർക്കിയും ഇസ്രായേലും അടക്കമുള്ള രാജ്യങ്ങളാണ് എത്തിയിരിക്കുന്നത്.  റഷ്യയും ഇറാനും, സിറിയയും ലബനനിലെ ഹിസ്ബുള്ള വിഭാഗവുമാണ് മറുപക്ഷത്ത്. അമെരിക്കയുടെ വ്യോമാക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്നാണ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡ്‌മിയർ പുടിൻ പറഞ്ഞു

നൂറോളം മിസൈലുകളാണ് സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ക്കു നേരെ പ്രയോഗിച്ചതെന്നാണ് അമെരിക്ക വ്യക്തമാക്കിയത്. എന്നാല്‍ മുപ്പതോളം മിസൈലുകളാണു വന്നതെന്നും അവയില്‍ ഭൂരിഭാഗവും തകര്‍ത്തുവെന്നാണ് സിറിയയുടെ പ്രതികരണം. ദമാസ്‌കസിനു തെക്കു ഭാഗത്ത് 13 മിസൈലുകള്‍ തകര്‍ത്തെന്നും സിറിയന്‍ വ്യോമസേന അറിയിച്ചു. സൈനിക നടപടിയുടെ പ്രത്യാഘാതം അമെരിക്ക നേരിടേണ്ടിവരുമെന്ന് അമെരിക്കയിലെ റഷ്യന്‍ സ്ഥാനപതി അനറ്റോലി  അന്‍റനോവ് മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു. റഷ്യന്‍ പ്രസിഡന്‍റ് വ്ല്‍ഡിമിര്‍ പുടിനെ അപമാനിക്കുന്ന നടപടിയാണ്  അമെരിക്കയുടെ ഭാഗത്ത് നിന്നുണ്ടായത് ഇത് സ്വീകാര്യമല്ലെന്നും സ്ഥാനപതി വ്യക്തമാക്കി.

എല്ലാവരും ഭയപ്പെട്ട കാര്യമാണു സംഭവിച്ചത്. ഞങ്ങളുടെ മുന്നറിയിപ്പെല്ലാം അവര്‍ തള്ളി. നേരത്തേ തയാറാക്കിയെടുത്ത ഒരു പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഞങ്ങളെ പലപ്പോഴായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒരു കാര്യം ഉറപ്പായും പറയാം, ഇത്തരം നടപടികള്‍ക്കെല്ലാം കൃത്യമായ തിരിച്ചടിയുണ്ടാകും. അതിന്‍റെയെല്ലാം ഉത്തരവാദിത്തം അമെരിക്കയ്ക്കും  യുകെയ്ക്കും ഫ്രാന്‍സിനുമായിരിക്കും. റഷ്യന്‍ പ്രസിഡ ന്‍റിനെ അപമാനിക്കുന്നതു വച്ചുപൊറുപ്പിക്കാനാകില്ല. ലോകത്ത് ഏറ്റവുമധികം രാസായുധം ശേഖരിച്ചു വച്ചിരിക്കുന്ന അമെരിക്കയ്ക്ക്  റഷ്യയെ വിമര്‍ശിക്കാന്‍ യാതൊരു അധികാരവുമില്ല ആന്‍റനോവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

 ഇതിന് പിന്നാലെ എസ്300 മിസൈൽ സിറിയക്കും ആവശ്യക്കാരായ മറ്റ് രാജ്യങ്ങൾക്കും നൽകുമെന്നും റഷ്യ വ്യക്തമാക്കി.കേണൽ ജനറൽ സെര്‌ഗെയ് റുഡ്‌സ്കോയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മിസൈൽ പ്രതിരോധ സംവിധാനം വിൽ‌ക്കാൻ ഒരുങ്ങുകയാണെന്ന റഷ്യയുടെ പ്രഖ്യാപനത്തിന് എതിരെ ഫ്രാൻസും രംഗത്ത് എത്തി. മുന്നറിയിപ്പ് അവഗണിക്കാനാണ് സിറിയയുടെ തീരുമാനമെങ്കിൽ വീണ്ടും വ്യോമാക്രമങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി നൽകിയത്. 

റഷ്യ തദേശിയമായി വികസിപ്പിച്ച മിസൈൽ പ്രതിരോധസംവിധാനമാണ് എസ് 300.1979ലാണ് ഈ സംവിധാനം ആദ്യമായി പരീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന മിസൈലിനെ പല തവണ പരിക്ഷ്ക്കരിച്ചാണ് ഇന്ന് കാണുന്ന തരത്തിലേക്ക് റഷ്യ ഇതിനെ മാറ്റിയത്. ബാലിസ്റ്റിക് മിസൈലുകളെ വരെ തകർക്കാനുള്ള മിസൈൽ വേധ സംവിധാനവും റഷ്യ പിന്നീട് വികസിപ്പിച്ചെടുത്തു. വരും ദിവസങ്ങളിൽ റഷ്യയും കൂടുതൽ നിലപാട് കടുപ്പിച്ചാൽ അത് മറ്റൊരു ലോകമഹായുദ്ധത്തിലേക്കുള്ള ചുവടുവയ്പ്പാകുമോ എന്ന ആശങ്കയിലാണ് ലോകരാഷ്‌ട്രങ്ങൾ.

 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top