Subpage Banner
Subpage Banner
21
September 2018 - 9:32 am IST

Cricket

മുംബൈക്കെതിരെ ഡൽഹിക്ക് തകർപ്പൻ ജയം

Published:14 April 2018

ഐപിഎല്ലിൽ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം.അവസാനപന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മുംബൈ ഉയർത്തിയ 195 റണ്ണിനെ ഡൽഹി മറി കടക്കുകയായിരുന്നു.

മുംബൈ:  ഐപിഎല്ലിൽ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം.അവസാനപന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മുംബൈ ഉയർത്തിയ 195 റണ്ണിനെ ഡൽഹി മറി കടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ താരമായ ജേസൺ റോയിയുടെ പ്രകടനമാണ് ഡൽഹിക്ക് തുണയായത്. 

 ഐപിഎല്ലിലെ ആദ്യജയം തേടിയിറങ്ങിയ മുംബൈയെ ഡൽഹി ഏഴ് വിക്കറ്റിന് തോൽപ്പിക്കുകയായിരുന്നു സീസണിൽ.തുടർച്ചയായ മൂന്നാമെത്ത തോൽവിയാണ് മുംബൈ ഏറ്റു വാങ്ങിയത്. ഡൽഹിയുടെ ആദ്യവിജയമാണിത്. 

ആദ്യം ബാറ്റുചെയ്ത മുംബൈ സൂര്യകുമാര്‍ യാദവിന്‍റെയും  എവിന്‍ ലൂയിസിന്‍റെയും ബാറ്റിങ് കരുത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെയര്‍ഡെവിള്‍സ് ജേസണ്‍ റോയിയുടെയും ഋഷഭ് പന്തിന്‍റെയും വെടിക്കെട്ട് ബാറ്റിങ് മികവില്‍ അവസാന പന്തില്‍ വിജയം നേടുകയായിരുന്നു.ഡൽഹിക്ക് വേണ്ടി ജേസൺ റോയി 53 പന്തിൽ നിന്ന് 91 റൺസ് നേടി 

 


വാർത്തകൾ

Sign up for Newsletter



top