Flash News
Archives

World

രക്ഷാ‌സമിതിയിൽ റഷ്യയ്ക്ക് തിരിച്ചടി; പിന്തുണച്ചത് ചൈനയും ബൊളീവിയയും മാത്രം

രക്ഷാ‌സമിതിയിൽ റഷ്യയ്ക്ക് തിരിച്ചടി; പിന്തുണച്ചത് ചൈനയും ബൊളീവിയയും മാത്രം

Published:15 April 2018

സിറിയൻ വിഷയത്തിൽ ഐകര്യരാഷ്‌ട്രസഭയിൽ റഷ്യയ്ക്ക് തിരിച്ചടി. രക്ഷാസമിതിയിൽ റഷ്യ കൊണ്ടു വന്ന പ്രമേയം വോട്ടിനിട്ടപ്പോൾ പിന്തുണയുമായി എത്തിയത് ചൈനയും ബൊളിവീയയും മാത്രം. 15 അംഗസമിതിയിൽ ഭൂരിപക്ഷവും അമെരിക്കയ്ക്ക് ഒപ്പം എന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്

വാഷിംഗ്‌ടൻ: സിറിയൻ വിഷയത്തിൽ ഐകര്യരാഷ്‌ട്രസഭയിൽ റഷ്യയ്ക്ക് തിരിച്ചടി. രക്ഷാസമിതിയിൽ റഷ്യ കൊണ്ടു വന്ന പ്രമേയം വോട്ടിനിട്ടപ്പോൾ പിന്തുണയുമായി എത്തിയത് ചൈനയും ബൊളിവീയയും മാത്രം. 15 അംഗസമിതിയിൽ ഭൂരിപക്ഷവും അമെരിക്കയ്ക്ക് ഒപ്പം എന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. എട്ടു രാജ്യങ്ങൾ പ്രമേയത്തെ എതിർത്തി വോട്ട് ചെയ്‌തപ്പോൾ നാല് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. 

 സിറിയയിൽ വെള്ളിയാഴ്‌ച രാത്രി നടന്ന അമെരിക്കൻ വ്യോമാക്രണമത്തെ അപലപിക്കാൻ റഷ്യയുടെ ആവശ്യപ്രകാരം വിളിച്ച് ചേർത്ത യോഗത്തിലാണ് തിരിച്ചടി നേരിട്ടത്. സിറിയക്ക് മേലുള്ള കടന്നുകയറ്റം അടിയന്തരമായി തടയുക.ഭാവിയിലും അമെരിക്ക റഷ്യയ്ക്കെതിരെ യാതൊരു നടപടിയും എടുക്കരുത് തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് റഷ്യ നീങ്ങിയത്. എന്നാൽ സിറിയയിൽ അസാദിന്‍റെ നേതൃത്വത്തിൽ  രാസായുധപ്രയോഗം നടത്തിയെന്നാണ് അമെരിക്കയും ബ്രിട്ടനും രക്ഷാസമിതിയിൽ വ്യക്തമാക്കിയത്.

  ഇനിയും അസദ് അക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് അമെരിക്കയുടെ നിലപാട് 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter