Subpage Banner
Subpage Banner
21
September 2018 - 9:26 am IST

Other news

കോമൺ വെൽത്ത് ഗെയിംസ്; സിന്ധുവിനെ പരാജയപ്പെടുത്തി സൈനയ്ക്ക് സ്വർണം

Published:15 April 2018

കോമൺവെൽത്ത് ഗെയിംസിൽ  സൈന നെഹ്‌വാളിന് സ്വർണം. ഇന്ത്യയുടെ പി.വി സിന്ധുവിനെ പരാജയപ്പെടുത്തിയാണ് സൈന ഈ നേട്ടം സ്വന്തമാക്കിയത്.സ്‌കോര്‍: 21-18, 23-21. ഇതോടെ ഗെയിംസില്‍ ഇന്ത്യയ്ക്ക് 26 സ്വര്‍ണമായി

ഗോൾഡ് കോസ്റ്റ്:  കോമൺവെൽത്ത് ഗെയിംസിൽ  സൈന നെഹ്‌വാളിന് സ്വർണം. ഇന്ത്യയുടെ പി.വി സിന്ധുവിനെ പരാജയപ്പെടുത്തിയാണ് സൈന ഈ നേട്ടം സ്വന്തമാക്കിയത്.സ്‌കോര്‍: 21-18, 23-21. ഇതോടെ ഗെയിംസില്‍ ഇന്ത്യയ്ക്ക് 26 സ്വര്‍ണമായി. അതേസമയം, പുരുഷന്മാരുടെ ബാഡ്മിന്റണില്‍ ശ്രീകാന്ത് വെള്ളി നേടി. ഫൈനലില്‍ മലേഷ്യയുടെ ലി ചോങ് വെയിനോടാണ് ശ്രീകാന്ത് അടിയറവു പറഞ്ഞത്.

ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവായ സിന്ധു നിലവിലെ ചാംപ്യന്‍ കാനഡയുടെ മിഷേല്‍ ലീയെ തകര്‍ത്താണ് ഫൈനലില്‍ പ്രവേശിച്ചത് (21-18, 21-8). നിലവിലെ വെള്ളി മെഡല്‍ ജേതാവായ സ്‌കോട്ട്ലന്‍ഡിന്‍റെ ക്രിസ്റ്റി ഗില്‍മൗറി െഒരു മണിക്കൂറിലേറെ നീണ്ടുനിന്ന പോരാട്ടത്തിലൂടെ കീഴടക്കിയാണ് സൈനയുടെ ഫൈനല്‍ പ്രവേശം (21-14, 18-21, 21-17).

2010ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ സ്വര്‍ണം നേടിയുരുന്ന സൈനയുടെ കോമണ്‍വെത്ത് ഗെയിംസിലെ രണ്ടാം സ്വര്‍ണമാണിത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സില്‍ രണ്ടു സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന് റെക്കോഡും സൈന നേടി. ഇതോടെ മെഡല്‍പ്പട്ടികയില്‍ 26 സ്വര്‍ണമാണ് ഇന്ത്യ നേടിയിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top