18
June 2019 - 10:49 am IST

Download Our Mobile App

Flash News
Archives

Wellness

op-time-extended-to-6-pm-in-government-hospitals

സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വൈ​കി​ട്ട് ആ​റു വ​രെ ചികിത്സ തേടാം

Published:17 December 2018

സം​സ്ഥാ​ന​ത്തെ 102 സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​പി സ​മ​യം വൈ​കി​ട്ട് ആ​റു വ​രെ​യാ​ക്കി. ആ​ശു​പ​ത്രി​ക​ളെ ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലോ അ​തി​ല​ധി​ക​മോ ഡോ​ക്റ്റ​ര്‍മാ​രു​ള്ള 
കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഒ​പി സ​മ​യം വ​ര്‍ധി​പ്പി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 102 സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​പി സ​മ​യം വൈ​കി​ട്ട് ആ​റു വ​രെ​യാ​ക്കി. ആ​ശു​പ​ത്രി​ക​ളെ ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലോ അ​തി​ല​ധി​ക​മോ ഡോ​ക്റ്റ​ര്‍മാ​രു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഒ​പി സ​മ​യം വ​ര്‍ധി​പ്പി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പ​ല​ത​രം ജോ​ലി​ക​ള്‍ക്കു പോ​കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ജോ​ലി​സ​മ​യം ന​ഷ്ട​പ്പെ​ടാ​തെ ത​ന്നെ തൊ​ട്ട​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടാം. 

ചി​ല സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​യ്ക്ക്  ര​ണ്ടു​വ​രെ​യും ചി​ല​തു രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ര​ണ്ടു​വ​രെ​യു​മാ​ണു പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​ച്ച വ​രെ​യാ​ണ് ഒ​പി. അ​തി​നു ശേ​ഷം ഒ​രു ഡോ​ക്റ്റ​ർ മാ​ത്ര​മേ​യു​ള്ളൂ. നാ​ലോ അ​തി​ല​ധി​ക​മോ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ർ​മാ​രു​ള്ള സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ലും ഉ​ച്ച​വ​രെ​യാ​ണ് ഒ​പി. ഇ​തു​കൂ​ടാ​തെ ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ എ​ന്‍എ​ച്ച്എം ഡോ​ക്റ്റ​ര്‍മാ​രും പ​ഞ്ചാ​യ​ത്തു ന​ല്‍കു​ന്ന ഡോ​ക്റ്റ​ര്‍മാ​രു​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ സ​ര്‍ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തോ​ടെ​യാ​ണ് പു​തി​യ ഉ​ത്ത​ര​വ്. ഡോ​ക്റ്റ​ര്‍മാ​രു​ടെ ജോ​ലി​ഭാ​രം കൂ​ട്ടാ​തെ ത​ന്നെ റൊ​ട്ടേ​ഷ​ന്‍ അ​നു​സ​രി​ച്ച് അ​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്നാ​ണു തീ​രു​മാ​നം. 

 

 ഒ​പി സ​മ​യം നീ​ട്ടി​യ കേ​ന്ദ്ര​ങ്ങ​ള്‍ 

തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട്, അ​ഞ്ചു​തെ​ങ്ങ്, പൂ​വാ​ര്‍, മ​ണ​മ്പൂ​ര്‍, പെ​രു​ങ്ക​ട​വി​ള, വെ​ള്ള​നാ​ട്, വെ​ണ്‍പ​ക​ല്‍, വി​ഴി​ഞ്ഞം, പു​ത്ത​ന്‍തോ​പ്പ്, ആ​ണ്ടൂ​ര്‍കോ​ണം, ക​ന്യാ​കു​ള​ങ്ങ​ര, കേ​ശ​വ​പു​രം, പ​ള്ളി​ക്ക​ല്‍

കൊ​ല്ലം: അ​ഞ്ച​ല്‍, ച​വ​റ, ഓ​ച്ചി​റ, ശൂ​ര​നാ​ട്, തൃ​ക്ക​ട​വൂ​ര്‍

പ​ത്ത​നം​തി​ട്ട: കു​ഞ്ഞീ​റ്റു​ക​ര, ഏ​നാ​ദി​മം​ഗ​ലം, തു​മ്പ​മ​ണ്‍. റാ​ന്നി പെ​രു​നാ​ട് 

ആ​ല​പ്പു​ഴ: അ​രൂ​ക്കു​റ്റി, തൈ​ക്കാ​ട്ടു​ശേ​രി, ചു​ന​ക്ക​ര, തൃ​ക്കു​ന്ന​പ്പു​ഴ, എ​ട​ത്വ, ചെ​മ്പും​പു​റം, പാ​ണ്ട​നാ​ട്, മാ​ന്നാ​ര്‍, മു​ഹ​മ്മ, വെ​ളി​യ​നാ​ട്, മു​തു​കു​ളം

കോ​ട്ട​യം: അ​യ​ര്‍ക്കു​ന്നം, എ​രു​മേ​ലി, കൂ​ട​ല്ലൂ​ര്‍, പൈ​ക, ഉ​ള്ള​നാ​ട്, കു​മ​ര​കം, ഇ​ട​യാ​ഴം, ഇ​ട​മ​റു​ക്, വാ​ക​ത്താ​നം, മു​ണ്ട​ന്‍കു​ന്ന്

ഇ​ടു​ക്കി: മ​റ​യൂ​ര്‍, പു​റ​പ്പു​ഴ, ഉ​പ്പു​ത​റ, വ​ണ്ട​ന്‍മേ​ട്

എ​റ​ണാ​കു​ളം: വെ​ങ്ങോ​ല, രാ​മ​മം​ഗ​ലം, മൂ​ത്ത​കു​ന്നം, ഏ​ഴി​ക്ക​ര, വ​ട​വു​കോ​ട്, കാ​ല​ടി, മാ​ലി​പ്പു​റം, കു​മ്പ​ള​ങ്ങി 

തൃ​ശൂ​ര്‍: ആ​ല​പ്പാ​ട്, മു​ല്ല​ശേ​രി, പ​ഴ​ഞ്ഞി, പു​ത്ത​ന്‍ചി​റ

പാ​ല​ക്കാ​ട്: അ​ഗ​ളി, ചാ​ലി​ശേ​രി, ചേ​ര്‍പ്പു​ള​ശേ​രി, ക​ട​മ്പ​ഴി​പ്പു​റം, കൊ​ടു​വാ​യൂ​ര്‍, കു​ഴ​ല്‍മ​ന്ദം, വ​ട​ക്ക​ഞ്ചേ​രി, പ​ഴ​മ്പ​ലാ​ക്കോ​ട്, നെ​ന്മാ​റ, 

മ​ല​പ്പു​റം: എ​ട​വ​ണ്ണ, ഉ​ര്‍ങ്ങാ​ട്ടി​രി, മ​ങ്ക​ട, എ​ട​പ്പാ​ള്‍, താ​നൂ​ര്‍, വേ​ങ്ങ​ര, കാ​ളി​കാ​വ്, ക​രു​വാ​ര​ക്കു​ണ്ട്, പു​റ​ത്തൂ​ര്‍, നെ​ടു​വ 

കോ​ഴി​ക്കോ​ട്: ന​രി​ക്കു​നി, ത​ല​ക്കു​ള​ത്തൂ​ര്‍, ഓ​ര്‍ക്കാ​ട്ടേ​രി, വ​ള​യം, മേ​ലാ​ടി, മു​ക്കം

ക​ണ്ണൂ​ര്‍: പി​ണ​റാ​യി, പാ​പ്പി​നി​ശേ​രി, അ​ഴീ​ക്കോ​ട്, ഇ​രി​വേ​രി, മ​യ്യി​ല്‍, കൂ​ത്തു​മു​ഖം, ഇ​രി​ക്കൂ​ര്‍, പാ​നൂ​ര്‍

കാ​സ​ര്‍കോ​ട്: ചെ​റു​വ​ത്തൂ​ര്‍, പെ​രി​യ, മു​ളി​യാ​ര്‍, കു​മ്പ​ള, മ​ഞ്ചേ​ശ്വ​രം

വ​യ​നാ​ട്: പേ​ര്യ, പ​ന​മ​രം, പു​ല്‍പ്പ​ള്ളി, മീ​ന​ങ്ങാ​ടി, ത​രി​യോ​ട്‌


വാർത്തകൾ

Sign up for Newslettertop