ISL-2018-219
18
January 2019 - 11:17 pm IST

Comment

joy-mathew-against-cyber-attack-on-manju-warrier-in-women-wall-issue

സൈബർ സഖാക്കളുടെ രതിജന്യ അസുഖത്തിനുള്ള ചികിത്സയാണ് ആദ്യം വേണ്ടത്, എന്നിട്ടാകാം മതിലുകെട്ടൽ: ജോയ് മാത്യു

Published:18 December 2018

മനുഷ്യരെ വേർതിരിക്കാനേ മതിലുകൾക്കാവൂ എന്ന തിരിച്ചറിവുണ്ടാവാൻ വലിയ ബുദ്ധിയൊന്നും വേണ്ട. വിവരമുള്ളവർ അത്തരം മതിലുകളിൽ ഒന്ന് ചാരി നിൽക്കുക പോലുമില്ല. മഞ്ജുവും ചെയ്തത് ഇതാണെന്ന് ജോയ് മാത്യു പറഞ്ഞു. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളോട് അവർ വിടപറഞ്ഞു. മഞ്ജു വാര്യർ എന്ന അഭിനേത്രിക്ക് സ്വന്തമായി ചിന്താശക്തിയുണ്ടെന്നതും തന്‍റേതായ നിലപാടുകളുണ്ടെന്നതും പാർട്ടി ഫാൻസുകാർക്ക് സഹിക്കാൻ പറ്റുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊച്ചി: പുതുവത്സര ദിനത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണ പിൻവലിച്ച നടി മഞ്ജുവാര്യരെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുകയാണ്. ഇതിനിടെ വനിതാ മതിലിനുള്ള പിന്തുണ പിൻവലിച്ചെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ എഴുതിയ പോസ്റ്റിന് താഴെ നടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്‍റുകൾ ചിലർ നടത്തിയിരുന്നു. മ‌ഞ്ജു വാര്യർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്‍റെ പ്രതികരണം.

മനുഷ്യരെ വേർതിരിക്കാനേ മതിലുകൾക്കാവൂ എന്ന തിരിച്ചറിവുണ്ടാവാൻ വലിയ ബുദ്ധിയൊന്നും വേണ്ട. വിവരമുള്ളവർ അത്തരം മതിലുകളിൽ ഒന്ന് ചാരി നിൽക്കുക പോലുമില്ല. മഞ്ജുവും ചെയ്തത് ഇതാണെന്ന് ജോയ് മാത്യു പറഞ്ഞു. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളോട് അവർ വിടപറഞ്ഞു. മഞ്ജു വാര്യർ എന്ന അഭിനേത്രിക്ക് സ്വന്തമായി ചിന്താശക്തിയുണ്ടെന്നതും തന്‍റേതായ നിലപാടുകളുണ്ടെന്നതും പാർട്ടി ഫാൻസുകാർക്ക് സഹിക്കാൻ പറ്റുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമാണ്, 
സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരാണെന്ന് 'നടിക്കുന്ന' നമ്മുടെ നാട്ടിലെ ഒരു വിഭാഗം. അവരുടെ മണ്ടത്തരങ്ങൾക്കും അല്പത്തരങ്ങൾക്കും കയ്യടിക്കാത്തവരെ പാർട്ടി ഫാന്സുകാരെക്കൊണ്ട് ആക്രമിക്കാനും ഒറ്റപ്പെടുത്താനും അവർക്ക് മടിയില്ല, മതിലുകളില്ലാത്ത ആകാശം സ്വപ്നം കാണുന്ന കുട്ടികളാണ്ഇന്നത്തെ പെൺകുട്ടികൾ. അതുകൊണ്ടാണ് മതിൽ കെട്ടുക എന്ന ചിന്തതന്നെ സ്വാതന്ത്ര്യ വിരുദ്ധമാകുന്നത്. മനുഷ്യരെ വേർതിരിക്കാനേ മതിലുകൾക്കാവൂ എന്ന തിരിച്ചറിവുണ്ടാവാൻ വലിയ ബുദ്ധിയൊന്നും വേണ്ട. വിവരമുള്ളവർ അത്തരം മതിലുകളിൽ ഒന്ന് ചാരി നിൽക്കുകപോലുമില്ല. മഞ്ജുവും ചെയ്തത് ഇതാണ്. 

തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളോട് അവർ വിടപറഞ്ഞു. മഞ്ജു വാര്യർ എന്ന അഭിനേത്രിക്ക് സ്വന്തമായി ചിന്താശക്തിയുണ്ടെന്നതും തന്റേതായ നിലപാടുകളുണ്ടെന്നതും പാർട്ടി ഫാൻസുകാർക്ക് സഹിക്കാൻ പറ്റുന്നില്ല. കാരണം അവർ കണ്ടുശീലിച്ച വിപ്ലവനിതകൾ പാർട്ടി ജാഥയ്ക്ക് തലയിൽ തൊപ്പിയും കൈകളിൽ താലപ്പൊലിയുമായി പാർട്ടിപുരുഷ സംരക്ഷിത വലയത്തിൽ അടിവെച്ചടിവെച്ചു നീങ്ങുന്നവരാണ്. അങ്ങിനെയെപാടുള്ളൂതാനും.ഇനി അവരുടെ നേതാക്കളാണെങ്കിലോ? ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നും ആരാന്റെ കവിത മോഷ്ടിച്ചു സ്വന്തമാക്കാനുള്ളതാണെന്നും വിശ്വസിക്കുന്നവരും, അപ്പോൾപിന്നെ മഞ്ജുവിന്റെ നിലപാടിനെ എങ്ങിനെ ഉൾക്കൊള്ളാനാകും? മഞ്ജുവാര്യരെപ്പോലെ ചിന്താശക്തിയുള്ള, സ്വന്തമായി നിലപാടുള്ളവരെ ബഹുമാനിക്കാൻ വെള്ളാപ്പളിയുടെ മതിൽപ്പണിക്കാർക്ക് സാധിക്കില്ല. 

പക്ഷെ മഞ്ജുവാര്യർ എന്ന കലാകാരിക്കെതിരെ പാർട്ടി സൈബർ അടിമകൾ എഴുതി വെക്കുന്ന വൃത്തികേടുകൾ കാണുബോൾ നമുക്ക് മനസ്സിലാകും ലൈംഗികമായി എത്രമാത്രം പീഡിതരാണ് നമ്മുടെ സൈബർ സഖാക്കളെന്നു. മഞ്ജുവാര്യർ എന്ന കലാകാരിക്കെതിരെയുള്ള അസഭ്യവർഷം പൊതുമനസ്സാക്ഷിയിൽ ഈ രാഷ്ട്രീയപാർട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ല. മതിൽപ്പണിക്കാരിൽ അല്പമെങ്കിലും വിവരമുള്ളവർ ഉണ്ടെങ്കിൽ പാർട്ടിയുടെ സൈബർ അടിമകളുടെ രതിജന്യ (sexual frustrations) അസുഖത്തിന് ചികിത്സക്കുള്ള ഏർപ്പാടാണ് ആദ്യം ചെയ്യേണ്ടത്. എന്നിട്ട് പോരെ മതിലുകെട്ടൽ?


വാർത്തകൾ

Sign up for NewsletterTags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top