ISL-2018-219
18
January 2019 - 11:23 pm IST

Religious

dhanumasa-thiruvathira-special

ധനുമാസക്കുളിരിലെ തിരുവാതിര

Published:20 December 2018

# ഹർഷ

മകയിരം നാളില്‍ മക്കള്‍ക്കു വേണ്ടിയും തിരുവാതിര നാളില്‍ ഭര്‍ത്താവിനു വേണ്ടിയുമാണ് വ്രതം അനുഷ്ഠിക്കേണ്ടത് എന്നാണ് വിശ്വാസം.

കേരളത്തിലെ ഹിന്ദു സ്ത്രീകള്‍ ആചരിച്ചു പോരുന്ന ഉത്സവമാണ് ധനുമാസത്തിലെ തിരുവാതിര. മംഗല്യ ഭാഗ്യത്തിനായി കന്യകമാരും ദീര്‍ഘസുമംഗലികളാകാന്‍ ഭര്‍തൃമതികളും വ്രതമനുഷ്ടിച്ച് തിരുവാതിര നോയമ്പു നോല്‍ക്കും. കൈകൊട്ടികളിയും പാതിരാപ്പൂ ചൂടാനും എട്ടങ്ങാടി നിവേദ്യമൊരുക്കാനുമായി ഈ വര്‍ഷത്തെ തിരുവാതിര എത്തുകയാണ്.

ധനു മാസത്തിലെ തിരുവാതിര മഹാദേവന്‍റെ പിറന്നാളാണെന്നാണ് വിശ്വാസം. പാര്‍വ്വതിപരമേശ്വരന്‍മാരുടെ പരിണയം നടന്നത് തിരുവാതിര നാളിലാണെന്നും വിശ്വസിക്കപ്പെടുന്നു. സതീദേവിയുടെ ആത്മ ത്യാഗത്തിനു ശേഷം കുപിതനായ ശിവന്‍ തപസില്‍ ഏര്‍പ്പെടുന്നു. ശിവനെക്കുറിച്ചറിഞ്ഞ പാര്‍വതി ദേവീ ശിവനില്‍ ആകൃഷ്ടയാകുന്നു. ശിവനെ ഭര്‍ത്താവായി കിട്ടാന്‍ വേണ്ടി പാര്‍വതിയുടെ വ്രതമാണ് തിരുവാതിരയെന്നും മറ്റൊരു ഐതിഹ്യം. പാലാഴി മഥനം കഴിഞ്ഞപ്പോള്‍ കിട്ടിയ കാള കൂട വിഷം ഭൂമിയില്‍ വീഴാതിരിക്കാന്‍ ശിവന്‍ അത് കുടിച്ചപ്പോള്‍ പാര്‍വതീ ദേവി ശിവകണ്ഠത്തില്‍ പിടിച്ചുകൊണ്ട് ഉറക്കമൊഴിച്ചിരുന്ന ദിനമാണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്. ഇതാണ് തിരുവാതിര നാളിൽ ഉറക്കമൊഴിയുന്നതിന് പിന്നില്‍ എന്നും പറയുന്നു   

കുടുംബത്തില്‍ കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ തിരുവാതിര ആണെങ്കില്‍ അവര്‍ക്കത് പൂത്തിരുവാതിര ആണ്. അതിരാവിലെയുള്ള തുടിച്ചു കുളിയോടെയാണ് തിരുവാതിര ചടങ്ങുകള്‍ തുടങ്ങുന്നത്. വെള്ളത്തില്‍ കൈതല്ലി വേണം തുടിച്ചു കുളിക്കാന്‍ എന്ന് പഴമക്കാര്‍ പറയും. ഗംഗാദേവിയെ ഉണര്‍ത്തുകയെന്നാണ് തുടിച്ചു കുളി കൊണ്ട് ഉദ്ദേശിക്കുന്നത്.

കുളി കഴിഞ്ഞാല്‍  വാലിട്ട് കണ്ണെഴുതി അണിഞ്ഞൊരുങ്ങി ക്ഷേത്ര ദര്‍ശനം നടത്തണം. അതും ശിവക്ഷേത്ര ദര്‍ശനം. മകയിരം നാളിലും തിരുവാതിര നാളിലും നോയമ്പ് എടുക്കുന്നത്. മകയിരം നാളില്‍ മക്കള്‍ക്കു വേണ്ടിയും തിരുവാതിര നാളില്‍ ഭര്‍ത്താവിനു വേണ്ടിയുമാണ് വ്രതം അനുഷ്ഠിക്കേണ്ടത് എന്നാണ് വിശ്വാസം. അരിയാഹാരം ഉപേക്ഷിച്ച് തിരുവാതിരപ്പുഴുക്ക്, ഗോതമ്പ്, പഴങ്ങൾ എന്നിവ കഴിക്കാം. കിഴങ്ങു വര്‍ഗങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന എട്ടങ്ങാടി നിവേദ്യം കഴിക്കുകയാണ് തിരുവാതിരയിലെ മറ്റൊരു ചടങ്ങ്. എട്ടങ്ങാടി എന്നാല്‍ നേന്ത്രക്കായ, എട്ടുതരം കിഴങ്ങുകള്‍, എട്ടു തരം ധാന്യങ്ങള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്നതാണ്. 

രാത്രിയില്‍ ഉറക്കമൊഴിയുന്നതിന് വേണ്ടിയാണ് തിരുവാതിരക്കളി നടത്തുന്നത്. സ്ത്രീകള്‍ എല്ലാവരും  കത്തിച്ചു വെച്ച നിലവിളക്കിനു മുന്നില്‍ വട്ടത്തില്‍ നിന്നാണ് തിരുവാതിര കളിക്കുക. അതു പോലെ തിരുവാതിരപ്പാട്ടുകള്‍ ഗണപതിയെ സ്തുതിച്ചു കൊണ്ടാണ് തുടങ്ങുന്നത്. തിരുവാതിര കണി തിരുവാതിരക്കളി കഴിഞ്ഞാല്‍ ആണ് പാതിരാപ്പൂ ചൂടല്‍ ചടങ്ങ്. ദശ പുഷ്പങ്ങളായ കറുക, കൃഷ്ണക്രാന്തി, പൂവാംകുരുന്നില, നിലപ്പന, കൈയ്യോന്നി, മുക്കുറ്റി, തിരുതാളി, ഉഴിഞ്ഞ, ചെറൂള, മുയല്‍ചെവിയന്‍ എന്നീ പത്ത് പുഷ്പങ്ങള്‍ അതായത് ദശപുഷ്പങ്ങള്‍ ചേരുന്നതാണ് പാതിരാപ്പൂ ചടങ്ങ്

പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. കൂട്ടു കുടുംബത്തിൽ നിന്നും അണു കുടുംബത്തിലെക്ക് മാറിയതോടെ ചിലയിടങ്ങളിൽ തിരുവാതിര ചടങ്ങു മാത്രമായി.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top