ISL-2018-219
10
December 2018 - 6:24 pm IST
Flash News
Archives

Comment

പോൺസൈറ്റിൽ കഠുവാ പെൺകുട്ടിയെ തെരഞ്ഞ് ഇന്ത്യാക്കാർ; നാണക്കേടിന്‍റെ മറ്റൊരു മുഖത്തെ പറ്റി രശ്‌മി നായർ

Published:16 April 2018

ഏതൊരു ബലാൽസംഗ വാർത്ത കേട്ടാലും അതിന്‍റെ ക്ലിപ്പ് കിട്ടുമോ എന്നറിയാൻ നെറ്റിൽ പരത്തുന്നവരാണ് ഇന്ത്യക്കാർ . ബലാൽസംഗം നമുക്കൊരു ലൈംഗീക ആനന്ദദായക കാഴ്ചയാണ് അത് എട്ടു വയസുള്ള കുഞ്ഞിന്‍റെ ആണെങ്കിൽ പോലും വത്യാസമില്ല എന്നത് ഞെട്ടിക്കുന്നു .

കൊച്ചി: അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കഠുവാ പെൺകുട്ടിയുടെ മുന്നിൽ തല കുനിച്ച് നിൽക്കുകയാണ് ഇന്ത്യ. ഇതിനിടെ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പോൺസൈറ്റായ എക്‌സ് വീഡിയോസിൽ ഏറ്റവും കൂടുതൽ തെരയപ്പെട്ടത് കഠുവാ പെൺകുട്ടിയുടെ പേരാണെന്നുള്ളതാണ്.   ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് മോഡലും ആക്‌ടിവിസ്റ്റുമായി രശ്‌മി നായർ

രശ്‌മി നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

കഴിഞ്ഞ ദിവസം മുകേഷ് MLA അവതാരകനായ ഒരു TV ഷോയിൽ മലയാള സിനിമയിലെ വില്ലന്മാർ റൊമാൻസ് കാണിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന് ഒരാൾ പറയുന്നു . വില്ലന്മാർക്ക് റൊമാൻസ് ഇല്ലെന്നു ആര് പറഞ്ഞു അതിനല്ലേ സിനിമയിൽ ബലാൽസംഗം എന്ന് അടുത്തയാൾ ഈ വാചകം കേട്ടതും എന്തോ വലിയ തമാശ കേട്ടത് പോലെ മുകേഷ് ആർത്തു ചിരിക്കുന്നു . ബലാൽസംഗം റൊമാൻസ് ആണത്രേ എന്തൊരു അശ്ലീലം നിറഞ്ഞ ചിരി അതിനേക്കാൾ അപമാനം തോന്നിയത് ആ അശ്ലീലം നിയമസഭയിൽ ഇടതുപക്ഷത്തിന് എണ്ണം തികയ്ക്കാൻ ഉള്ള ജൈവ രൂപം ആണെന്ന് ഓർത്തപ്പോൾ ആണ് .

ഏതൊരു ബലാൽസംഗ വാർത്ത കേട്ടാലും അതിന്‍റെ ക്ലിപ്പ് കിട്ടുമോ എന്നറിയാൻ നെറ്റിൽ പരത്തുന്നവരാണ് ഇന്ത്യക്കാർ . ബലാൽസംഗം നമുക്കൊരു ലൈംഗീക ആനന്ദദായക കാഴ്ചയാണ് അത് എട്ടു വയസുള്ള കുഞ്ഞിന്‍റെ ആണെങ്കിൽ പോലും വത്യാസമില്ല എന്നത് ഞെട്ടിക്കുന്നു . പോപ്പുലർ പോൺ സൈറ്റായ Xvideosൽ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് ASIFAഎന്ന പേരാണ് .ഒന്നും രണ്ടുമല്ല കോടിക്കണക്കിനു ട്രാഫിക് ഉള്ള സൈറ്റാണ് . എത്രമേൽ അധഃപതിച്ച ഒരു രാജ്യത്താണ് ജീവിക്കുന്നത് എന്നിങ്ങനെ ഇടയ്ക്കിടെ ഓർക്കുന്നത് നല്ലതാണ് .

                                             


വാർത്തകൾ

Sign up for Newsletter



top