18
June 2019 - 10:19 am IST

Download Our Mobile App

Flash News
Archives

Religious

thituvairanikulam_temple_maholsavam

തിരുവൈരാണിക്കുളം നടതുറപ്പു മഹോത്സവം നാളെ മുതൽ

Published:21 December 2018

താലം, പൂക്കാവടി, പടയണി, ശിങ്കാരിമേളം,നാദസ്വരം എന്നിവയുടെ അകമ്പടിയോടെ ദേവിക്ക് ചാർത്താനുള്ള ആഭാരണങ്ങൾ ക്ഷേത്രത്തിലേക്ക് എഴുന്നളിച്ചു കൊണ്ടുള്ള ഘോഷയാത്രയോടെയാണ് നടത്തുറപ്പ് മഹോത്സവം ആരംഭിക്കുന്നത്. രാത്രി എട്ടിന് നട തുറക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ മൂന്നു മുതൽ ഉച്ചയ്ക്ക് ഒന്നരവരെയും വൈകിട്ട് നാലു മുതൽ രാത്രി എട്ടര വരെയും ഭക്തർക്ക് ദർശനത്തിന് അവസരമുണ്ട്

കാലടി: ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാർവതി ദേവിയുടെ നടത്തുറപ്പു മഹോത്സവം നാളെ ആരംഭിക്കും. നാളെ മുതൽ ജനുവരി രണ്ട് വരെയാണ് ആഘോഷങ്ങളൊരുക്കിയിരിക്കുന്നത്. ശനിയാഴ്‌ച വൈകിട്ട് നാലു മണിക്ക് നടതുറപ്പ് മഹോത്സവത്തിന് തുടക്കമാകും.

താലം, പൂക്കാവടി, പടയണി, ശിങ്കാരിമേളം,നാദസ്വരം എന്നിവയുടെ അകമ്പടിയോടെ ദേവിക്ക് ചാർത്താനുള്ള ആഭാരണങ്ങൾ ക്ഷേത്രത്തിലേക്ക് എഴുന്നളിച്ചു കൊണ്ടുള്ള ഘോഷയാത്രയോടെയാണ് നടത്തുറപ്പ് മഹോത്സവം ആരംഭിക്കുന്നത്. രാത്രി എട്ടിന് നട തുറക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ മൂന്നു മുതൽ ഉച്ചയ്ക്ക് ഒന്നരവരെയും വൈകിട്ട് നാലു മുതൽ രാത്രി എട്ടര വരെയും ഭക്തർക്ക് ദർശനത്തിന് അവസരമുണ്ട്. 

ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നതിന് വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു പ്രത്യേക സർവീസുകളുണ്ടായിരിക്കും. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ ബസുകൾ സർവീസിനുണ്ടാകും. ദിവസവും നട അടക്കും വരെ ക്ഷേത്രപരിസരത്ത് നിന്ന് ബസ് സർവീസുണ്ടാകും. ഭക്തരുടെ വാഹനം പാർക്ക് ചെയ്യുന്നതിന് നാലു ഗ്രൗണ്ടുകളാണ് ഒരുക്കിയിരിക്കുന്നത്.

സൗകര്യപ്രദമായി ക്യൂ നിൽക്കുന്നതിന് ഒരേ സമയം 25,000പേരെ ഉൾക്കൊള്ളുന്ന പന്തലുകളാണ് നിർമിച്ചിരിക്കുന്നത്. ദിവസവും രാവിലെ ഒമ്പത് മുതൽ അന്നദാനവും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ സൗകര്യങ്ങളും തയാറാക്കിയിട്ടുണ്ട്. നൂറു വനിത പൊലീസ് ഉൾപ്പടെ നാന്നൂറോളം പൊലീസുകാർ സുരക്ഷ ഒരുക്കും. സുരക്ഷയ്ക്കായി സിസിടിവി ക്യാമറയുംസജ്ജീകരിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top