ISL-2018-219
18
January 2019 - 11:50 pm IST
Flash News
Archives

Reviews

pretham-2-movie-review

പേടിപ്പിച്ച് ത്രില്ലടിപ്പിച്ച് പ്രേതം 2

Published:21 December 2018

# ശ്രീജിത്ത് കൃഷ്‌ണൻ

ആദ്യ ഭാഗത്തിന്‍റെ പശ്ചാത്തലമേതുമില്ലാതെ തികച്ചും വ്യത്യസ്തമായാണ് പ്രേതത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ഹോറർ സിനിമാപ്രവർത്തകരുടെ പ്രിയ ലോക്കേഷനായ വരിക്കാശേരി മനയിലാണ് കഥ നടക്കുന്നത്.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു പ്രേതത്തിലെ ഡോൺ ബോസ്കോ . ജയസൂര്യ രജ്ഞിത്ത് ശങ്കർ കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന ചിത്രം പ്രതീക്ഷകൾക്കും മുകളിലേക്കാണ് ചിറകുകൾ ഉ‍യർത്തി‍യിരിക്കുന്നത്.ആദ്യചിത്രമായ പുണ്യാളൻ മുതൽ  രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ട് ഇന്ന് മിനിമം ഗ്യാരണ്ടിയുള്ള ചിത്രങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. പിന്നീട് ഇവർ ഒന്നിച്ച് നിർമ്മാണ കമ്പനിയും വിതരണ കമ്പനിയും ആരംഭിച്ചതോടെ ഒരു പിടി മികച്ച സിനിമകളും പ്രേക്ഷകർക്ക് ലഭിച്ചു.

ആദ്യ ഭാഗത്തിന്‍റെ പശ്ചാത്തലമേതുമില്ലാതെ തികച്ചും വ്യത്യസ്തമായാണ് പ്രേതത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ഹൊറർ സിനിമാപ്രവർത്തകരുടെ പ്രിയ ലോക്കേഷനായ വരിക്കാശേരി മനയിലാണ് കഥ നടക്കുന്നത്. കായകൽപ ചികിൽസയ്ക്കായി മനയിൽ ഡോൺബോസ്കോ എത്തുന്നതോടെയാണ് കഥയ്ക്ക് കൂടുതൽ ജീവൻ ഉണ്ടാകുന്നത്. ജയസൂര്യയുടെ അഭിനയം പതിവുപോലെ ഗംഭീരമാണ്. 

 

അതിമനോഹരമാണ്  മനയും അതിനു ചുറ്റുമുള്ള പ്രകൃതിയും ഇതിനെ പൂർണമായും  ഒപ്പിയെടുക്കാൻ ക്യാമറമാൻ‌ വിഷ്ണു നാരായണനു കഴിഞ്ഞു. വരിക്കാശ്ശേരി മനയിലേക്ക് ഷോർട്ട് ഫിലിം ചെയ്യാൻ അഞ്ചു പേരെത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. സിദ്ധാർഥ് ശിവ ,ഡെയ്ൻ ഡേവിസ്, അമിത്ത് ചക്കാലക്കൽ, സാനിയ ഇയപ്പൻ, ദുർഗ കൃഷ്ണ തുടങ്ങിയവരാണ് മനയിലെത്തുന്നവർ. സിദ്ധാർഥ്, ഡെയ്ൻ  എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. 

ആദ്യഭാഗത്തിൽ അജു വർഗീസ്, ഷറഫുദ്ദീൻ, ഗോവിന്ദ്പത്മസൂര്യ, പേർളി മാണി,ധർമജൻ തുടങ്ങിയ താരങ്ങൾ രസിപ്പിച്ച പോലെ തന്നെ പുതിയ താരങ്ങളും മുന്നിട്ടു നിൽക്കുന്നു. ഹൊറർ മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മുത്തുമണിയുടെ പൊലീസ് കമ്മീഷണറുടെ വേഷവും ഗംഭീരമാണ്. ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രം  ഹൊറർ സിനിമയെന്ന നിലയിലും പ്രമേയത്തോടെ നീതി പുലർത്തിയ ചിത്രം പക്കാ എന്‍റർടെയ്‌നറാണ്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top