Subpage Banner
Subpage Banner
21
September 2018 - 9:38 am IST

Mollywood

ഈ.മ.യൗ തീയറ്ററുകളിൽ എത്തിക്കുന്നത് ആഷിക് ആബു

Published:16 April 2018

ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മ.യൗ മെയ് നാലിന് തിയറ്ററുകളിലെത്തും. ആഷിഖ് അബുവിന്‍റെ നേതൃത്വത്തിൽ പപ്പായ മീഡിയ ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്

ലിജോ ജോസ് പെല്ലിശേരിയുടെ ഈ മ യൗ  ആഷിഖ് അബു തിയറ്റുകളിലെത്തിക്കും. അടുത്ത മാസം നാലിന് ചിത്രം റിലീസ് ചെയ്യുവാനാണ് തീരുമാനം. ഒപിഎം സിനിമാസിന്‍റെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത

 ചെമ്പൻ വിനോദ്, വിനായകൻ, ദിലീഷ് പോത്തൻ, പോളി വിൽസൺ എന്നിവർ പ്രധാനകഥാപാത്രങ്ങളായ ചിത്രത്തിന്‍റെ റിലീസ് നേരത്തെ രണ്ടു തവണ മാറ്റി വെച്ചിരുന്നു. ഒരു മരണവീടിനെ ചുറ്റി പറ്റിയാണ് ചിത്രത്തിന്‍റെ കഥ. പി.എഫ് മാത്യൂസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം 18 ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തീകരിച്ചത്. 

 അങ്കമാലി ഡയറീസിന് ശേഷം ലിജോ ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top