Subpage Banner
Subpage Banner
21
September 2018 - 9:28 am IST

Mollywood

കോട്ടയം കുർബ്ബാനയിലൂടെ നയൻതാര വീണ്ടും മലയാളത്തിലേക്ക്

Published:16 April 2018

ശക്തമായ കഥാപാത്രങ്ങളെ മാത്രം തെരഞ്ഞെടുക്കുന്ന തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ നയൻതാര വീണ്ടും മലയാളത്തിലേക്ക്. കോട്ടയം കുർബ്ബാന എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വീണ്ടും നയൻസ് മലയാളത്തിലെത്തുന്നത്

ശക്തമായ കഥാപാത്രങ്ങളെ മാത്രം തെരഞ്ഞെടുക്കുന്ന തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ നയൻതാര വീണ്ടും മലയാളത്തിലേക്ക്. കോട്ടയം കുർബ്ബാന എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വീണ്ടും നയൻസ് മലയാളത്തിലെത്തുന്നത്. തിരക്കഥ രചിക്കുന്നത് ഉണ്ണി.ആർ ആണ്.ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം പൂർണമായും സ്‌ത്രീ കേന്ദ്രീകൃതമാണ്. 

 പുതിയ നിയമത്തിന് ശേഷം നയൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സെലക്‌ടീവ് ആയി സിനിമ തെരഞ്ഞെടുക്കുന്ന താരം  വിവിധ ചിത്രങ്ങളുടെ തിരക്കിനിടെയാണ് വീണ്ടും മലയാളത്തിൽ എത്തുന്നത്. ആറം 2, സൈറ നരസിംഹ റെഡി തുടങ്ങി വലിയ പ്രോജക്‌ടുകളാണ് താരത്തിന്‍റേതായി ഒരുങ്ങുന്നത്.

 നിവിൻ പോളിയെ നായകനാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയൻതാരയാണ് നായിക


വാർത്തകൾ

Sign up for Newsletter



top