Subpage Banner
Subpage Banner
21
September 2018 - 9:07 am IST
Flash News
Archives

Kerala

ഡോക്റ്റർമാരുടെ സമരം: ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചു

Published:16 April 2018

 കടുത്ത പനിയും ഛർദിയും മൂലം അവശനിലയിലായ ചപ്പയെ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ കിടത്തിചികിത്സയ്ക്ക് ബഡ് ഇല്ലെന്നു ന്യായം പറഞ്ഞു ഡ്യൂട്ടി ഡോക്റ്റർ ചപ്പയ്ക്ക് മരുന്ന് നൽകി. വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു

മാനന്തവാടി: വയനാട്ടിൽ ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചു. ഡോക്റ്റർമാരുടെ സമരത്തെ കാരണം ചികിത്സ കിട്ടാതെയാണ് ഇവർ മരിച്ചത്. എടവക രണ്ടേ നാൽ താന്നിയാട് വെണ്ണമറ്റം കോളനിയിലെ വേരന്‍റെ ഭാര്യ ചപ്പ(61) ആണ് മരിച്ചത്.


 കടുത്ത പനിയും ഛർദിയും മൂലം അവശനിലയിലായ ചപ്പയെ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ കിടത്തിചികിത്സയ്ക്ക് ബഡ് ഇല്ലെന്നു ന്യായം പറഞ്ഞു ഡ്യൂട്ടി ഡോക്റ്റർ ചപ്പയ്ക്ക് മരുന്ന് നൽകി. വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു.

 എന്നാൽ തിരികെ വീടെത്തിയ ഉടൻ ചപ്പ കുഴഞ്ഞുവീഴുകയും ആശുപത്രിയിലേക്ക് കൊണ്ട് പോകവെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. കിടത്തി ചികിത്സ ആവശ്യമുള്ളത്ര ഗുരുതരമായിരുന്നു ചപ്പയുടെ അസുഖമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top