Flash News
Archives

Kerala

നാലു ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ ഡോക്റ്റർമാർ

Published:16 April 2018

രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ജോലി സമയം ക്രമീകരണമെന്നാണ് ഡോക്റ്റർമാരുടെ ആവശ്യം.
എഫ്എച്ച്സികളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ സർക്കാരിനെ വാക്കാൽ ധരിപ്പിച്ചിട്ടുണ്ട്

തിരുവനന്തപുരം: വയനാട്ടിൽ ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചതിനു പിന്നാലെ സമരം അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ ഡോക്റ്റർമാർ. ഒപി സമയം ദീർഘിപ്പിച്ചതിനെതിരേ നാലു ദിവസമായി തുടരുന്ന സമരത്തിനെതിരേ സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സമരത്തിന്‍റെ കാര്യത്തിൽ ഡോക്റ്റർമാർ വിട്ടുവീഴ്ചയ്ക്ക് തയാറായത്. ഇതു അനുസരിച്ച് മൂന്നു ഡോക്റ്റർമാരുള്ള എഫ്എച്ച്സികളിൽ വൈകിട്ടു വരെ ഒപി പ്രവർത്തിക്കാമെന്ന് കെജിഎംഒഎ അറിയിച്ചു.


  രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ജോലി സമയം ക്രമീകരണമെന്നാണ് ഡോക്റ്റർമാരുടെ ആവശ്യം.
എഫ്എച്ച്സികളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ സർക്കാരിനെ വാക്കാൽ ധരിപ്പിച്ചിട്ടുണ്ട്. ഇതു രേഖാമൂലം വേണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്.


 ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന തരത്തിൽ ഡോക്റ്റർമാർ നടത്തിയ സമരത്തിനെതിരേ സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഡോക്റ്റർമാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. നോട്ടീസ് പോലും നൽകാതെയാണ് ഡോക്റ്റർമാർ സമരം നടത്തിയത്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top