Subpage Banner
Subpage Banner
21
September 2018 - 10:07 am IST
Flash News
Archives

National

സീറ്റുമോഹികളുടെ പ്രതിഷേധം ശക്തം, കർണാടകയിൽ കോൺഗ്രസ് പ്രതിരോധത്തിലാകുന്നു

Published:16 April 2018

മാണ്ഡ്യ, ചിക്മാംഗ്ലൂർ, ബെംഗളൂരു, ബെല്ലാരി തുടങ്ങിയ സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.

സീറ്റ് നിഷേധിക്കപ്പെട്ടവരെല്ലാം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.

ബെംഗളൂരു: അടുത്തമാസം 12നു നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി സംസ്ഥാനമെങ്ങും സീറ്റു മോഹികളുടെ വ്യാപക പ്രതിഷേധം. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ടു നിരാശരായ നേതാക്കളും അവരുടെ അനുയായികളുമാണ് കോൺഗ്രസ് നേതൃത്വത്തിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സീറ്റ് നിഷേധിക്കപ്പെട്ടവരെല്ലാം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.

മാണ്ഡ്യ മണ്ഡലത്തിൽ മുതിർന്ന നേതാവ് രവികുമാറിനു സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്‍റെ അനുയായികൾ തെരുവിലിറങ്ങിയത്. തുടർന്ന് നടത്തിയ പ്രതിഷേധ പ്രകടനത്തിനൊടുവിൽ മാണ്ഡ്യയിലെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു. ചിക്മാംഗ്ലൂർ, ബെംഗളൂരു, ബെല്ലാരി തുടങ്ങിയ സ്ഥലങ്ങളിലും കോൺഗ്രസ് പ്രവർത്തകരുടെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. വിവിധ ഇടങ്ങളിൽ പാർട്ടി ഓഫിസുകൾ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് അഞ്ജന മൂര്‍ത്തിക്ക് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്‍റെ അനുയായികള്‍ നെല്‍മംഗളയില്‍ പ്രതിഷേധ പ്രകടനം നടത്തി. സീറ്റു നിഷേധിക്കപ്പെട്ട മുതിർന്ന നേതാവ് പി. രമേഷ്, താൻ ജെഡിഎസ് സ്ഥാനാർഥിയായി മൽസരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സീറ്റു ലഭിക്കുന്നില്ലെങ്കിൽ പാർട്ടിയിൽ നിന്നു രാജിവയ്ക്കുമെന്ന് വ്യക്തമാക്കി ഒട്ടേറെ വിമത നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടാണ് 218 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പുറത്തുവിട്ടത്. 225 അംഗ നിയമസഭയിൽ ഏഴു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ഞായറാഴ്ച ഹൈക്കമാൻഡ് പ്രഖ്യാപിച്ച 218 സ്ഥാനാർത്ഥികളിൾ 42 പേർ പത്ത് ശതമാനം മാത്രമുള്ള ലിങ്കായത്ത് വിഭാഗത്തിൽ നിന്നാണ്. ജനസംഖ്യയിൽ ഒന്നാം സ്ഥാനക്കാരായ (25ശതമാനം) പട്ടികജാതിയിൽ നിന്നു 36 സ്ഥാനാർത്ഥികളേയുള്ളൂ. ജനസംഖ്യയിൽ 12.5 ശതമാനമുള്ള മുസ്‌ലിം വിഭാഗത്തിൽ നിന്നും 15 പേരാണ് സ്ഥാനാർത്ഥികകൾ. രാഹുൽ ഗാന്ധിയുടെ പ്രത്യേക നിർദ്ദേശപ്രകാരം, വനിതപ്രാതിധ്യം കഴിഞ്ഞ തവണത്തെ പത്തിൽ നിന്നു 15 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ പുറത്തു വന്നിരിക്കുന്ന അഭിപ്രായ സർവേകളിലെല്ലാം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top